ലീഗിൽ പരസ്യപോര് ! ഫണ്ട് വെട്ടിച്ചത് കുഞ്ഞാലികുട്ടി പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ,

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട ഇഡി നോട്ടിസിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയാണ് മുഈൻ അലി തങ്ങൾ ആരോപണമുന്നയിച്ചത്

0

കോഴിക്കോട്∙: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ. ഹൈദരലി തങ്ങൾക്ക് ഇഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈൻ അലി തങ്ങൾ ആരോപിച്ചു. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട ഇഡി നോട്ടിസിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയാണ് മുഈൻ അലി തങ്ങൾ ആരോപണമുന്നയിച്ചത്.
ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈൻ അലി പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. തന്റെ പിതാവ് പാണക്കാട് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മുഈൻ അലി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പത്രത്തിന്റെ ചെയർമാനും എംഡിയുമായ പാണക്കാട് തങ്ങൾക്ക് ഇഡി കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് കൈമാറിയിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസായ ലീഗ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മുഈൻ അലി തങ്ങൾക്കെതിരെ ഒരു ലീഗ്പ്രവർത്തകൻ ബഹളമുണ്ടാക്കിയതോടെ വാർത്താസമ്മേളനം പൂർത്തിയാക്കാതെ ലീഗ് നേതാക്കൾ മടങ്ങി. തുടർന്ന് ലീഗ് ഹൗസിനു പുറത്തുവച്ച് മാധ്യമങ്ങളോട് സംസാരിക്കാനുള്ള ശ്രമവും ലീഗ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ മുഈൻഅലി തങ്ങൾ ഒഴിവാക്കി.

ഇഡി നോട്ടിസ് അയച്ച സംഭവത്തിൽ വിശദീകരണം നൽകാനാണ് മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസിൽ വാർത്താസമ്മേളനം വിളിച്ചത്. ഇതിനുശേഷമാണ് തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് മുഈൻഅലി തങ്ങൾ പറഞ്ഞത്. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിക്കുന്നതിനിടെ ലീഗ് പ്രവർത്തകന് റാഫി പുതിയകടവ് കടന്നുവരികയും മുഈൻ അലിക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. തുടർന്ന് ലീഗ് നേതാക്കൾ പുറത്തേക്കിറങ്ങി. തുടർന്ന് ലീഗ് ഹൗസിന്റെ മുറ്റത്ത് വച്ച് മാധ്യമപ്രവർത്തകർ മുഈൻ അലിയെ സമീപിച്ചെങ്കിലും ലീഗ്പ്രവർത്തകരുള്ളതിനാൽ‍ പ്രതികരിക്കാൻ തയാറാവാതെ മുഈൻഅലി മടങ്ങുകയായിരുന്നു.യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റുകൂടിയായ മുഈൻ അലി തങ്ങൾ മുൻപും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതിനെതിരെ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൌണ്ടില്‍ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കില്‍ അടച്ചത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.

You might also like

-