കുമ്മനം രാജിവച്ചു തിരുവനന്തപുരത്തു എൻ ഡി എ സഥാനാർത്ഥി

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയില്‍ ഒരു വിഭാഗത്തിന്റെയും ശക്തമായ ഇടപെടലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് കുമ്മനത്തിന് വഴിയൊരുക്കിയത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് കടുംപിടുത്തത്തിന്റെ കൂടി സാഹചര്യത്തില്‍ കുമ്മനത്തിന്റെ മടങ്ങി വരവ് ആ മോഹത്തിനും തിരിച്ചടിയായി

0

തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിന് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. കുമ്മനത്തെ മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍.എസ്.എസ് സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍ കുമ്മനം മത്സരിക്കുന്നതില്‍ ബി.ജെ.പിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.കഴിഞ്ഞ ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പു സമയത്താണ് കുമ്മനത്തെ സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി ഗവര്‍ണറാക്കിയത്. അന്നു തന്നെ ആര്‍.എസ്.എസ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ തന്നെ കുമ്മനത്തെ തിരികെ വിളിക്കണമെന്ന ആവശ്യം ആര്‍.എസ്.എസ് ശക്തമാക്കി. ഇതോടെ ബി.ജെ.പി ദേശീയ നേതൃത്വം വഴങ്ങുകയായിരുന്നു.

പാര്‍ലമെന്റ് ബോര്‍ഡ് യോഗത്തില്‍ തീരുമാനമായതോടെ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. കുമ്മനം തിരിച്ചു വരുന്നതിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സ്വാഗതം ചെയ്തു. ആശയപരമോ വ്യക്തിപരമോ ആയ ഭിന്നത ബി.ജെ.പിയിലില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുന്നതോടെ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെപ്പോലെ മത്സരം കനക്കും.

 

You might also like

-