KSRTC ബസുകള്‍ രൂപമാറ്റം വരുത്തി മൊബൈല്‍ മാവേലി സ്റ്റോറുകളുlടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും- മന്ത്രി ജി. ആര്‍. അനില്‍
മൊബൈല്‍ മാവേലി സ്റ്റോറുകളായി രൂപമാറ്റം വരുത്തിയ KSRTC ബസുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് മൊബൈല്‍ മാവേലിയുടെ പ്രവര്‍ത്തനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു . ആധുനിക സാങ്കേതിക വിദ്യ മാവേലി സ്റ്റോറുകളില്‍ നടപ്പിലാക്കുമെനന്നും
തിരുവനന്തപുരം | സംസ്ഥാനത്ത് നിലവിൽ 21 മൊബൈല്‍ മാവേലി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി .സംസ്ഥാനത്തെ വിദൂര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തീരദേശ-മലയോര-ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് മൊബൈല്‍ മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്നത്.
വില്‍പ്പനശാലകള്‍ക്ക് ആവശ്യമായ കെട്ടിടസൗകര്യം ലഭ്യമല്ലാത്ത മേഖലകളിലും, പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കുന്നത് പ്രവര്‍ത്തന നഷ്ടം വരാവുന്ന മേഖലകളിലാണ് പ്രധാനമായും മൊബൈല്‍ മാവേലിയുടെ സേവനം അനുവദിക്കുന്നത്.
സപ്ലൈകോയുടെ സംസ്ഥാനത്തെ 20 ഡിപ്പോകള്‍ക്ക് കീഴിലായി 21 മൊബൈല്‍ മാവേലികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കോവിഡ് കാലയളവിലും മഴക്കെടുതി ഉള്‍പ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങളിലും മൊബൈല്‍ മാവേലിയുടെ സേവനം ലഭ്യമാക്കി വരുന്നു.
സമീപ ദിവസങ്ങളില്‍ മഴക്കെടുതി ഉണ്ടായ കുട്ടിക്കല്‍, മണിമല മേഖലകളില്‍ മൊബൈല്‍ മാവേലി സ്റ്റോറുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
സംസ്ഥാനത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മൊബൈല്‍ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം ലഭ്യമാക്കുന്നതിന്, KSRTC ബസുകള്‍ രൂപമാറ്റം വരുത്തി മൊബൈല്‍ മാവേലി യൂണിറ്റുകളാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ KSRTC അധികൃതരുമായി സംസാരിച്ച് ധാരണയായിട്ടുണ്ട്.
മൊബൈല്‍ മാവേലി സ്റ്റോറുകളായി രൂപമാറ്റം വരുത്തിയ KSRTC ബസുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് മൊബൈല്‍ മാവേലിയുടെ പ്രവര്‍ത്തനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു .
ആധുനിക സാങ്കേതിക വിദ്യ മാവേലി സ്റ്റോറുകളില്‍ നടപ്പിലാക്കുമെനന്നും
ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കല്‍ പരിശോധിക്കുമ്പോള്‍ സപ്ലൈകോ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 15 വര്‍ഷമെങ്കിലും പിറകിലാണ്.
നിലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ നടപ്പാക്കല്‍ സബ്സിഡി ബില്ലിംഗില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഒരു ഉപഭോക്താവ് മാവേലി സ്റ്റോറില്‍ നിന്നും ഒരു മാസത്തില്‍ ഒരിക്കല്‍ സബ്സിഡി സാധാനങ്ങള്‍ വാങ്ങിയാല്‍ ആ മാസം കേരളത്തിലെ മറ്റേതെങ്കിലും മാവേലി സ്റ്റോറില്‍ നിന്നും സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നുണ്ടോ എന്ന് അറിയാന്‍ കഴിയുന്ന സംവിധാനം നിലവിലുണ്ട്.
സബ്സിഡി സാധനങ്ങള്‍ ഒരിക്കല്‍ വാങ്ങിയാല്‍ വീണ്ടും വാങ്ങുന്ന പ്രവണത ഇതിലൂടെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്.
200-ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്വയിപ്പിംഗ് മെഷീന്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍ സപ്ലൈകോയുടെ ഗുണഭോക്താക്കള്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല.
നിലവില്‍ സപ്ലൈകോയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി 29 സോഫ്റ്റ് വയറുകള്‍ ഉപയോഗത്തിലുണ്ട്.
എന്നാല്‍ സപ്ലൈകോ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുവാനുള്ള സംവിധാനം നിലവിലില്ല.
സപ്ലൈകോ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവമാകുന്നതിന് ERP (Enterprise Resource Planing) സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതിലൂടെ ഓരോ വില്‍പ്പനശാലയിലേയും അതാത് ദിവസത്തെ സ്റ്റോക്ക്, പര്‍ച്ചേസ്, സെയില്‍സ് എന്നിവ കേന്ദ്രീകൃതമായി അറിയുവാന്‍ കഴിയും. പ്രസ്തുത വിവരങ്ങള്‍ ഒരു ഡാഷ് ബോര്‍ഡിലൂടെ ലോഗിന്‍ ചെയ്ത് പരിശോധിക്കാന്‍ സാധിക്കും.
ERP സംവിധാനം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ C-DIT-ന്റെ സഹായത്തോടെ പുരോഗമിച്ചു വരുന്നു. ഏപ്രില്‍ മാസത്തോടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ERP നിലവില്‍ വരുന്നതോടുകൂടി ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം വ്യാപകമാക്കാനും കഴിയും.
വില്‍പ്പന ശാലകളിലുടെ കംപ്യൂട്ടറില്‍ ഒരിക്കല്‍ സ്റ്റോക്ക് രേഖപ്പെടുത്തിയാല്‍ അതില്‍ പിന്നീട് മന:പൂര്‍വ്വമായി കുറവു വരുത്തുവാന്‍ കഴിയാത്ത വിധത്തില്‍ ‘ബ്ലോക്ക് ചെയിന്‍’ സംവിധാനവും ERP-ല്‍ ലഭ്യമാണ്.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വില്‍പ്പന ശാലകളിലും ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തുവാനും ഉദ്ദേശിക്കുന്നു.
സപ്ലൈകോയിലെ ഓണ്‍ലൈന്‍ വ്യാപാരം വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു .
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്
ഓര്‍ഡര്‍ അനുസരിച്ച് ഗുണമേന്‍മയുള്ള സാധനങ്ങള്‍ ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചു നല്‍കിയാല്‍ മാത്രമേ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയു എന്ന് സപ്ലൈകോ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ തിരുവനന്തപുരം, തൃശ്ശൂര്‍ മേഖലകളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ചെറിയ തോതിലുള്ള പ്രതികരണം ലഭിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു കൂടാതെ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും, സാധനങ്ങളുടെ വിലയില്‍ മാറ്റമില്ലാതെ “ഓണ്‍ലൈന്‍ വില്‍പ്പന ഡോര്‍ ഡലിവറി” എന്ന ഓണ്‍ലൈന്‍ / മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കളുടെ വീടുകളില്‍ ലഭ്യമാക്കക എന്ന ഉദ്ദേശ്യത്തോടെ കൂടുതല്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ വില്‍പ്പന ശാലകളിലേക്ക് വ്യാപിപ്പിച്ചിരുന്നു.
എന്നാല്‍ ഓണ്‍ലൈന്‍ ബിസിനസ്സിലൂടെ സപ്ലൈകോയ്ക്ക് മാര്‍ക്കറ്റിലേക്ക് കടന്നുകയറാന്‍ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്.
ഈ സാഹചര്യത്തിലാണ്, ഏകീകൃത സോഫ്റ്റ് വെയര്‍ / വിതരണക്കാര്‍ വഴി കേരളത്തിന്റെ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാതില്‍പ്പടി വിതരണം നടപ്പിലാക്കുന്നതിന് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
2022 മാര്‍ച്ചോടുകൂടി 500 സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഓണ്‍ലൈന്‍ വ്യാപാരം ശക്തമാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്.
അതിനു മുമ്പായി സപ്ലൈകോ ഓണ്‍ലൈന്‍ വ്യാപാരം എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ശില്‍പശാല നടത്തുവാനും ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു