കെ.എസ്.ആര്‍.ടി.സി നാളെ മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും
രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്
കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെഎസ്ആർടിസി ആദ്യപടിയായി സർവ്വീസുകൾ നടത്തുക.
അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്‍.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു.