കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റി

കെഎസ്ആർടിസിയിൽ തച്ചങ്കരി നടത്തിയ പരിഷ്കാരങ്ങളിൽ സിഐടിയു അടക്കമുള്ള യൂണിയനുകൾ എതിരായിരുന്നു

0

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പകരം ചുമതര എറണാകുളം സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശിന് നൽകി.കെഎസ്ആർടിസിയിൽ തച്ചങ്കരി നടത്തിയ പരിഷ്കാരങ്ങളിൽ സിഐടിയു അടക്കമുള്ള യൂണിയനുകൾ എതിരായിരുന്നു. ശബരിമല സീസണിലെ വരുമാനം ഉപയോഗിച്ചാണെങ്കിലും വർഷങ്ങൾക്ക് ശേഷം ഈ മാസത്തെ ശമ്പളം സ്വന്തമായി നൽകുന്നു എന്ന അഭിമാനകരമായ നേട്ടത്തിന് പിന്നാലെയാണ് തച്ചങ്കരിയുടെ കസേര തെറിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ വിരമിക്കുന്നത് കണക്കിലെടുത്ത് ഡോ.വേണുവിനെ അടുത്ത റവന്യൂ സെക്രട്ടറിയായി നിയമിച്ചു. കുര്യന്‍ വിരമിക്കുന്ന മുറയ്ക്ക് വേണു ചുമതല ഏറ്റെടുക്കും. പൊതുഭരണസെക്രട്ടറി ഡോ.ജയതിലകിന് വനംവകുപ്പിന്‍റ അധികചുമതല നല്‍കി. ബിഎസ് തിരുമേനിയെ ഡിപിഐയായി നിയമിച്ചു. വിആര്‍ പ്രേംകുമാറാണ് പുതിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍.

അതേസമയം കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റിയതില്‍ അസ്വഭാവികതയില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണം മാത്രമാണ് ഇതെന്ന് ശശീന്ദ്രൻ പറഞ്ഞു. ഞാൻ വന്നതിന് ശേഷം നാല് തവണ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്നും ശശീന്ദ്രൻ പറഞ്ഞു.

You might also like

-