കൊറോണ ഭീതിയിൽ കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലേക്ക്

കോവിഡ് ആശങ്ക ഏറ്റവും അധികം നിലനില്‍ക്കുന്ന സൗത്ത്, സെന്‍ട്രല്‍ സോണുകളിലാണ് ഏറെയും ആളുകള്‍ ബസ് യാത്ര ഒഴിവാക്കിയത്

0

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തേയും പ്രതികൂലമായി ബാധിച്ചു. രണ്ടരലക്ഷത്തോളം യാത്രക്കാരുടെ കുറവുണ്ടായ ചൊവ്വാഴ്ച മാത്രം കലക്ഷനില്‍ 44 ലക്ഷം രൂപയുടെ കുറവ്. കോവിഡ് ആശങ്ക ഏറ്റവും അധികം നിലനില്‍ക്കുന്ന സൗത്ത്, സെന്‍ട്രല്‍ സോണുകളിലാണ് ഏറെയും ആളുകള്‍ ബസ് യാത്ര ഒഴിവാക്കിയത്.

ദീര്‍ഘദൂര ബസുകളില്‍ സീറ്റ് റിസര്‍വ് ചെയ്യാന്‍ യാത്രക്കാരുടെ നീണ്ട ക്യൂ പതിവുള്ള തമ്ബാനൂര്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ഒരാള്‍പോലുമില്ല. സമാനമായ അവസ്ഥയാണ് ബസുകളിലും. ഒറ്റദിവസം മാത്രം രണ്ടരലക്ഷത്തോളം യാത്രക്കാരാണ് കുറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച 27 ലക്ഷം പേരായിരുന്നു യാത്രക്കാരെങ്കില്‍ ഈ ചൊവ്വാഴ്ചയത് ഇരുപത്തിനാലര ലക്ഷമായി കുറഞ്ഞു. കോട്ടയം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയില്‍ വരുമാനത്തില്‍ 19 ലക്ഷം രൂപയുടേയും വടക്കന്‍മേഖലയില്‍ 15 ലക്ഷം രൂപയുടേയും കുറവുണ്ടായി. തെക്കന്‍ മേഖലയില്‍ പത്തുലക്ഷം രൂപയുടെ കുറവ് ഉണ്ടായി.

You might also like

-