സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി ഇന്ന് കൈമാറും

സാലറി ചലഞ്ചിലൂടെ ആദ്യം ലഭിച്ച 50 കോടി ബോർഡ് കൈമാറിയിരുന്നു പിന്നീട് ലഭിച്ച തുക പിരിഞ്ഞു കിട്ടിയത് ജൂലൈ അവസാനത്തിലാണ് നടപടിക്രമണങ്ങൾ പൂർത്തിയാക്കി ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൈമാറും

0

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി ഇന്ന് കൈമാറും. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാകും ഉച്ചയോടെ തുക കൈമാറുക.സാലറി ചലഞ്ചിലൂടെ ആദ്യം ലഭിച്ച 50 കോടി ബോർഡ് കൈമാറിയിരുന്നു പിന്നീട് ലഭിച്ച തുക പിരിഞ്ഞു കിട്ടിയത് ജൂലൈ അവസാനത്തിലാണ് നടപടിക്രമണങ്ങൾ പൂർത്തിയാക്കി ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൈമാറും തുക ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും വകമാറ്റിയെന്നുമുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിത് തെറ്റാണെന്നും 130 കോടി രൂപ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള വ്യക്തമാക്കിയിരുന്നു.സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.

സാലറി ചലഞ്ചിന്‍റെ പത്ത് മാസം നീണ്ട തവണ പൂർത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. 130 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നു. മഹാപ്രളയത്തിനു ശേഷം കെഎസ്ഇബിയുടേയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് 50 കോടി കൈമാറിയിരുന്നു. സാലറി ചലഞ്ചിനു മുമ്പാണിത് കൈമാറിയതെന്നും എന്‍ എസ് പിള്ള പറഞ്ഞു.

You might also like

-