അടിമാലി ഇരുമ്പുപാലത്ത് കെ എസ്ബ ആർ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു .യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
യാത്രക്കാർക്ക് നിസാരപരിക്കോടെ രക്ഷപെട്ടു. മൂന്നാറിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് റോഡിൽ നിന്നും തെന്നി മാറി ആഴത്തിലേക്ക് തകിയായി മറിയുക യായിരുന്നു .

അടിമാലി | അടിമാലി ഇരുമ്പുപാലത്തിനും പത്താം മൈലിനും ഇടയിൽ ദേശീയപാത 85 ൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു . യാത്രക്കാർക്ക് നിസാരപരിക്കോടെ രക്ഷപെട്ടു. മൂന്നാറിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് റോഡിൽ നിന്നും തെന്നി മാറി ആഴത്തിലേക്ക് തകിയായി മറിയുക യായിരുന്നു . ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ മേഖലയിലാകെ റോഡിൽ മണ്ണ് അടിഞ്ഞിരുന്നു ഉച്ചക്ക് ശേഷം പെയ്ത മഴയിൽ റോഡിൽ ചെളി രൂപപ്പെടുകയും ചെയ്തിരുന്നു . മറ്റൊരുവാഹനത്തിന് സൈഡുനല്കുന്നതിനിടയിൽ ചെളിയിൽ അകപ്പെട്ട ബസ്സ് നിയന്ത്രണം വിട്ടു റോഡിന് സൈഡ് നിർണ്ണനത്തിനായി പുഴയോരത്ത് നിർമ്മിച്ച കാനയിലേക്ക് മറിയുകയായിരുന്നു ,അല്പം കുടി ബസ് മുന്നോട്ട് സഞ്ചരിച്ചാൽ പുഴയിലേക്ക് ബസ്സ് പതിക്കുമായിരിന്നു . തലനാരിഴക്കാണ് വൻ അപകടം ഒഴുവായത്. അപകടത്തിൽ പെട്ട ബസ്സിൽ നിന്നും യാത്രക്കാരെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപെടുത്തിയത്.