രാജ്യത്ത് 18 വയസു കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ

എല്ലാ പ്രായത്തിലുള്ളവർക്കും എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. ജനുവരിയിലാണ് രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്

0

ഡൽഹി ;രാജ്യത്ത് 18 വയസു കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. മെയ് ഒന്നുമുതലാണ് 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ വിതരണം ആരംഭിക്കുക. വാക്‌സിൻ ലഭ്യതയിൽ രാജ്യത്ത് ക്ഷാമം നേരിടുന്ന അവസ്ഥയിലാണ് ഇത്തരമൊരു തീരുമാനം കേന്ദ്രസർക്കാർ എടുത്തത്. അതോടൊപ്പം പൊതുവിപണയിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടന്നു. ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍റെ 50 ശതമാനം സ്വകാര്യ മേഖലയ്ക്ക് നൽകാൻ ധാരണയായി. ഇതിന്റെ വില പിന്നീട് പ്രഖ്യാപിക്കും. ഡോക്ടറുമാരുമായും ഫാർമ കമ്പനികളുമായും പ്രധാനമന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

എല്ലാ പ്രായത്തിലുള്ളവർക്കും എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. ജനുവരിയിലാണ് രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്. ആദ്യം ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് വാക്‌സിൻ നൽകിയത്. അതിനു ശേഷം 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ ന്ൽകാനുള്ള തീരുമാനമെടുത്തു. പിന്നീട് ഏപ്രിലിലാണ് 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുവാൻ ആരംഭിച്ചത്. രാജ്യത്ത് എല്ലാ പ്രായമുള്ളവരിലേക്ക് കോവിഡ് വ്യാപനം ശക്തമായതിനാലാണ് കേന്ദ്ര സർക്കാർ 18 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാനുള്ള തീരുമാനത്തിലെത്തിയത്.

You might also like

-