കൗമാരക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ രജിസ്റ്ററേഷൻ ഇന്ന് മുതൽ
. 2007-ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും ഉപയോഗിക്കാം.ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷൻ സ്കൂളുകൾ വഴി പൂർത്തിയാക്കും
തിരുവനന്തപുരം: പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ശനിയാഴ്ച തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം.കുട്ടികൾക്ക് കോവാക്സിൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കോവാക്സിൻ ശനിയാഴ്ച സംസ്ഥാനത്തെത്തും. തിങ്കളാഴ്ച മുതലാണ് കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്സിൻ വിതരണ കേന്ദ്രങ്ങളിൽത്തന്നെ കുട്ടികൾക്ക് പ്രത്യേക സൗകര്യമൊരുക്കും.തിങ്കളാഴ്ച മുതൽ വാക്സിനേഷന് കുട്ടികൾക്കായിരിക്കും മുൻഗണന. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കായി ശനി, ഞായർ ദിവസങ്ങളിൽ വാക്സിനേഷൻ യജ്ഞം നടത്തും. 2007-ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും ഉപയോഗിക്കാം.ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷൻ സ്കൂളുകൾ വഴി പൂർത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയുണ്ട്.
രജിസ്‌ട്രേഷൻ നടപടികൾ ഇങ്ങനെ
• https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിനു മുകള്‍വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍നമ്പര്‍ നല്‍കുക. ഒ.ടി.പി. നമ്പര്‍ ലഭിക്കാനായി Get OTP ക്ലിക്ക് ചെയ്യണം. മൊബൈലില്‍ ഒരു ഒ.ടി.പി. നമ്പര്‍ എസ്.എം.എസ്. ആയി വരും. ആ ഒ.ടി.പി. നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക.
• ഫോട്ടോ ഐ.ഡി. പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐ.ഡി. കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐ.ഡി.യുടെ നമ്പറും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ചവര്‍ഷവും നല്‍കുക. അതിനുശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്നുപേരെക്കൂടി രജിസ്റ്റര്‍ചെയ്യാം.
• വാക്‌സിനെടുക്കാനുള്ള അപ്പോയിന്‍മെന്റിനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ടുതാഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസസ്ഥലത്തെ പിന്‍കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാം.
• ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവുകാണാം. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫേം ചെയ്ത സന്ദേശം ആ പേജിലും എസ്.എം.എസ്. ആയും വരും.
• നിശ്ചിതകേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്തദിവസം മൊബൈല്‍നമ്പറും ഒ.ടി.പി. നമ്പറും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്കുചെയ്യാം. വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയിന്‍മെന്റിന്റെയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
• വാക്‌സിനെടുക്കാനായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കുക. രജിസ്റ്റര്‍ ചെയ്ത ഫോട്ടോ ഐ.ഡി. കൈയില്‍ കരുതണം.