കോവിഡ് പ്രതിരോധം “ആറുജില്ലകളിൽ വീഴ്ചയുണ്ടായി ,138 തദ്ദേശസ്ഥാപങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി സംസ്ഥാന ശരാശരിയേക്കാൾകൂടുതലാണ് മുഖ്യമന്ത്രി .
ചില തദ്ദേശ സ്വയഭരണ സ്ഥാപങ്ങൾക്ക് കിഴിൽ വരുന്ന പ്രദേശങ്ങളിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . ഇത്തരത്തിൽ 138 തദ്ദേശസ്ഥാപങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലാണ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. കോവിഡ് നിയന്ത്രണം സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തദ്ദേശ സ്വയഭരണ സ്ഥാപങ്ങൾക്ക് കിഴിൽ വരുന്ന പ്രദേശങ്ങളിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . ഇത്തരത്തിൽ 138 തദ്ദേശസ്ഥാപങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലാണ് . തിരുവനന്തപുരം കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 5 വീതവും . കോട്ടയം 9 , എറണാകുളം 31 മലപ്പുറം 25 , കോഴിക്കോട് 6 ത്രിശൂർ 19 , കണ്ണൂർ 26 പാലക്കാട് 10 പ്രദേശങ്ങളിൽ വൻതോതിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നിട്ടുള്ളത്
ടി.പി.ആര്‍. കൂടിയ ഇടങ്ങളില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി. ചിലയിടങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമായി തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. കോവിഡ് പ്രതിരോധത്തിൽ വാർഡുതലത്തിൽ കൂട്ടായ്മകൾ വേണം. കൃത്യമായ പ്രവർത്തനം കാഴ്ചവെക്കാൻ ഇവർക്കാകും. പ്രതിരോധത്തിലുള്ള പാളിച്ചകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പൊലീസിനെയും ജില്ലാ ഭരണകൂടത്തിനെയോ അറിയിക്കാം. മെഡിക്കൽ ഷാപ്പുകളില്‍ മരുന്നില്ലെങ്കില്‍ എത്തിക്കണമെന്നും തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പലയിടങ്ങളിൽ വാർഡുതലപ്രവർത്തങ്ങളിൽ വിച്ഛയുണ്ടായി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണം. വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം. കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ്തല കമ്മിറ്റികൾ ചെയ്യണം. അടിയന്തര തിരുത്തൽ നടപടി സ്വീകരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി സന്നദ്ധപ്രവർത്തകരെ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളിൽ ആവശ്യമായ ചികിത്സ ഒരുക്കണം. വാക്‌സിനേഷനിൽ വാർഡുതല അംഗങ്ങൾക്ക് മുൻഗണന നൽകും. ഇവർ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.