കോവിഡ് മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു

കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം

0

കൊച്ചി :മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കോവിഡ് ബാധിതനായതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.

കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.കോവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വിപിന്‍ ചന്ദ് 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മാതൃഭൂമി ന്യൂസിനൊപ്പമുണ്ട്. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി, മകൻ മഹേശ്വർ.

You might also like

-