യു.എസില്‍ കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
ആഗോള മഹാമാരി ബാധിച്ച് ശിശു മരിക്കുന്നത് ഇതാദ്യമായാണ്
വാഷിങ്ടണ്‍: യു.എസില്‍ കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. ആഗോള മഹാമാരി ബാധിച്ച് ശിശു മരിക്കുന്നത് ഇതാദ്യമായാണ്. യു.എസിലെ ചിക്കാഗോയിലാണ് സംഭവം.കുഞ്ഞിന് കോവിഡ് 19 പോസിറ്റീവായിരുന്നു. മരണകാരണം കോവിഡ് തന്നെയാണോ എന്നുറപ്പിക്കാന്‍ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്കര്‍ അറിയിച്ചു. കുഞ്ഞുങ്ങളില്‍ കോവിഡ് രോഗ ബാധ അപൂര്‍വമായി മാത്രമേ മൂര്‍ച്ഛിക്കാറുള്ളുവെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.