ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
14 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്.
ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധന ഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭ കൌണ്‍സിലര്‍, ജില്ലാ ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ നിന്ന് എത്തിയയാളാണ് മരിയാപുരം സ്വദേശി. നിലവില്‍ 80 ഓളം പരിശോധനാഫലങ്ങളാണ് വന്നത്.
14 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. വണ്ടൻമേടും ഇരട്ടയാറും ജില്ലയിലെ പുതിയ ഹോട്സ്പോട്ടുകളാണ്. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഷോപ്പ്, പെട്രോൾ പമ്പ് എന്നിവ മാത്രമാകും ഇന്ന് മുതൽ ഇടുക്കിയിൽ പ്രവർത്തിക്കുക. അത്യാവശ്യത്തിനു മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. തൊടുപുഴ ഇടവെട്ടിയിൽ അമേരിക്കയിൽ നിന്നെത്തിയ 17 കാരൻ, തിരുപ്പൂരിൽ നിന്നു വന്ന ദേവികുളം സ്വദേശി, ചെന്നൈയിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പൊത്തുംകണ്ടത്തെത്തിയ 14കാരി, മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന 60കാരൻ എന്നിവർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.