നിങ്ങൾ രാജ്യത്തെ പ്രതിസന്ധിക്കിടെ താങ്ങി നിർത്തിയ തൂണുകൾ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് മാർപാപ്പ

ഇവിടെയുള്ളവരോടും ഇറ്റലിയിലുടനീളമുള്ള നിങ്ങളുടെ സഹപ്രവർത്തകരോടും എന്റെ ബഹുമാനവും ആത്മാർത്ഥമായ നന്ദിയും അറിയിക്കുന്നു, എല്ലാവരുടെയും വികാരങ്ങളെ ഞാൻ ഞാൻ മാനിക്കുന്നു ,”

0

https://www.facebook.com/100301158345818/videos/2367050203589298/?t=0

 

വത്തിക്കാൻ സിറ്റി :ഇറ്റലിയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നീണ്ട ഇടവേളക ശേഷം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ആദ്യ പൊതുപടി സംഘടിപ്പിച്ചു ലോംബാർഡി മേഖലയിലെ ഡോക്ടർമാ ർ നഴ്സുമാർ ആരോഗ്യ പ്രവർത്തകർ എന്നിവരാണ് വത്തിക്കാനിലെ ഫ്രെസ്കോഡ് ക്ലെമന്റൈൻ ഹാളിൽ ഒത്തുകൂടിയത് , കോവിഡ്പ്ര തിസന്ധിമൂലം അടച്ചു പൂട്ടിയ ക്ലെമന്റൈൻ ഹാളിൽ മാസങ്ങൾക്ക് ശേഷമാണ്ആളനക്കമുണ്ടാകുന്നത് കോവിഡ് കാലത്തു സേവനം അനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകർ മാർപാപ്പ അഭിന്ദിച്ചു .“നിങ്ങൾ രാജ്യത്തിന്റെ പ്രതിസന്ധിയിൽ താങ്ങി നിർത്തിയ തൂണുകളിലൊരാളായിരുന്നു,” ആരോഗ്യ പ്രവർത്തകരെ മാർപാപ്പ വിശേഷിപ്പിച്ചു

ഇവിടെയുള്ളവരോടും ഇറ്റലിയിലുടനീളമുള്ള നിങ്ങളുടെ സഹപ്രവർത്തകരോടും എന്റെ ബഹുമാനവും ആത്മാർത്ഥമായ നന്ദിയും അറിയിക്കുന്നു, എല്ലാവരുടെയും വികാരങ്ങളെ ഞാൻ ഞാൻ മാനിക്കുന്നു ,” അദ്ദേഹം പറഞ്ഞു.മാസ്ക് ധരിച്ച ആരോഗ്യ പ്രവർത്തകർക്ക് “മാലാഖമാർ” ആയതിന് നന്ദി പറഞ്ഞു, മരിക്കുന്ന രോഗികൾക്ക് അവരുടെ സെൽ‌ഫോൺ കടം കൊടുക്കുന്നതിലൂടെ അവരുടെ പ്രിയപ്പെട്ടവരോട് അന്തിമ വിടപറയാൻ.അവസരമൊരുക്കി യത് ആരോഗ്യ പ്രവർത്തകരായിരുന്നു

ജൂൺ 3 ണ് ശേഷം കോവിടിന്റെ തീവ്രത കുറഞ്ഞു ഇറ്റലി സാധരണ നിലയിലേക്ക് മടങ്ങി എന്നാൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്.
അമേരിക്ക, ബ്രസീൽ, ബ്രിട്ടൻ എന്നിരാജ്യങ്ങൾക്ക് ശേഷം കോവിഡ് പടർന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ രാജ്യമായിരുന്നു ഇറ്റലി കൊറോണ വൈറസ് മൂലം ഇറ്റലിയിൽ ഏകദേശം 35,000 ആളുകൾ മരിച്ചു.ഇവരിൽ 170 ഓളം പേർ ഡോക്ടർമാരാണ്. കോവിഡ് പ്രതിരോധത്തിനിടെ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് മാർപ്പാപ്പ ശനിയാഴ്ച തന്റെ പ്രസംഗത്തിൽ പ്രത്യേക ആദരാഞ്ജലി അർപ്പിച്ചു.

You might also like

-