കൊറോണ സാമ്പത്തിക പാക്കേജ് ഉടന്‍. നടപടികള്‍ അന്തിമ ഘട്ടത്തില്‍ നിര്‍മ്മല സിതാരാമന്‍
എട്ട് ഘട്ടങ്ങളിലായാണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക.കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തര ആശ്വാസ നടപടികളുടെ ഭാഗമായാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്
ന്യൂഡല്‍ഹി: കൊറോണ സാമ്പത്തിക പാക്കേജ് ഉടന്‍. നടപടികള്‍ അന്തിമ ഘട്ടത്തിലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരാമന്‍ അറിയിച്ചു. എട്ട് ഘട്ടങ്ങളിലായാണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക.കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തര ആശ്വാസ നടപടികളുടെ ഭാഗമായാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്.
2028-19 ലെ നികുതി റിട്ടേണ്‍ സമയപരിധി ജൂണ്‍ 30 രെ നീട്ടി. ആധാര്‍ പാന്‍ ബന്ധിപ്പിക്കുന്നതും ജൂണ്‍ 30 വരെ നീട്ടിയതായും സിതാരാമന്‍ അറിയിച്ചു.സാമ്പത്തിക ചട്ടങ്ങളിലും ധനമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ്് വരെയുള്ള ജിഎസ്ടി റിട്ടേണ്‍ ജൂണ്‍ 30വരെ നീട്ടി. നികുതി റിട്ടേണ്‍ വൈകുന്നതിനുള്ള പിഴ 12ല്‍ നിന്നും 9 ശതമാനമാക്കി കുറച്ചു. അഞ്ചുകോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പിഴയില്ല.