കോവിഡ് 19 തിർത്തികൾ അടച്ച് എറണാകുളം കോട്ടയം

പ്രത്യേക യാത്രാനുമതി ഇല്ലാതെ കോട്ടയത്ത് നിന്നുള്ളവർക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകില്ലെന്ന് കോട്ടയം ,എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

0

കൊച്ചി :കോവിഡ് രോഗ വ്യാപനം വർധിക്കുകയും കോട്ടയം ഹോട്
സ്പോട്ടായി മാറിയതോടെ ജില്ലക്ക് വിളിയിലേക്കുള്ള യാത്രകൾ വിലക്കി ജില്ലാ ഭരണകൂടങ്ങൾ കോട്ടയത്തുന്നു മറ്റു ജില്ലകളിലേക്കുള്ള സഞ്ചാരം ജില്ലാഭരണകൂടങ്ങൾ വിലക്കിയിരിക്കുകയാണ് . പ്രത്യേക യാത്രാനുമതി ഇല്ലാതെ കോട്ടയത്ത് നിന്നുള്ളവർക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകില്ലെന്ന് കോട്ടയം ,എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.കോട്ടയത്ത് മാർക്കറ്റ് അടച്ചിടേണ്ടി വന്നതോടെയാണ് എറണാകുളം ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കുന്നത്. കോട്ടയത്ത് നിന്നും രോഗ വ്യാപന സാധ്യത ഉള്ളതിനാലാണ് കോട്ടയം – എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ അടയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഇടുക്കി ജില്ലയിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ അതിര്‍ത്തി അടയ്ക്കില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മന്ത്രി സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.

You might also like

-