കോട്ടയം ഗ്രീൻ ആശങ്ക ഒഴിയുന്നില്ല വീണ്ടും കോവിഡ്
ഗ്രീന്‍ സോണായി പ്രഖ്യാപിച്ചത് . ഇതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പലയിടങ്ങളിലും യാതൊരു നിയന്ത്രങ്ങളും ഇല്ലാതെ ജനം തടിച്ചുകുടി .
കോട്ടയം :ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടെങ്കിലും കോവിഡ് ഭീതിയിലാണ് കോട്ടയം ജില്ല. ആസ്ട്രേലിയയില്‍ നിന്നും എത്തിയ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും പാലക്കാട് നിന്നെത്തിയ ലോറി ഡ്രൈവര്‍ നിരീക്ഷണത്തിലായതുമാണ് പുതിയ ആശങ്ക. ഇതോടെ ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്രതയിലാണ്.കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെയും ചികിത്സിച്ച് ഭേദമാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു കോട്ടയം. ഗ്രീന്‍ സോണായി പ്രഖ്യാപിച്ചത് . ഇതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പലയിടങ്ങളിലും യാതൊരു നിയന്ത്രങ്ങളും ഇല്ലാതെ ജനം തടിച്ചുകുടി . എന്നാല്‍ ഒരാൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ്
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കോട്ടയകാരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . പാലക്കാട് നിന്നെത്തിയ ഡ്രൈവറുടെ കോണ്ടാക്ടില്‍ ഉള്ള 17 പേര്‍ക്കും ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. അതേസമയം ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ ഉള്ളവരുടെ എണ്ണം 78 ആയി കുറഞ്ഞു.