കോട്ടയം, ഇടുക്കി കളക്ടർമാർക്ക് സ്ഥാന ചലനം,വി വിഘ്നേശ്വരി ഇടുക്കി കളക്‌ടർ
ഇടുക്കി ജില്ലയിലെ ജനജീവിതത്തെ ബാധിക്കുന്ന നിരവധി ഉത്തരവുകൾ ഇറക്കിയ കളക്‌ടറേ അതെ വകുപ്പിന്റെ തലപ്പത്ത് കൊണ്ടുവരുന്നത് കളക്‌ടർ ഇറക്കിയ ഉത്തരവുകള്ക്ക് പിന്നിൽ സർക്കാരും റവന്യൂ വകുപ്പുമായിരിന്നു എന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു
തിരുവനന്തപുരം| ഐ എ എസ് തലപ്പത്തു വീണ്ടും അഴിച്ചുപണി മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർസ്ഥാന ചലനം . തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി
ജനവിരുദ്ധ ഉത്തരവുകൾ ഇറക്കി ഇടുക്കി ജനതയെ ബുദ്ധിമുട്ടിച്ച ഷീബ ജോർജ്ജിനെ ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിൽ തന്നെ നിയമിച്ചതിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്, ഇടുക്കി ജില്ലയിലെ ജനജീവിതത്തെ ബാധിക്കുന്ന നിരവധി ഉത്തരവുകൾ ഇറക്കിയ കളക്‌ടറേ അതെ വകുപ്പിന്റെ തലപ്പത്ത് കൊണ്ടുവരുന്നത് കളക്‌ടർ ഇറക്കിയ ഉത്തരവുകൾക്ക് പിന്നിൽ സർക്കാരും റവന്യൂ വകുപ്പുമായിരിന്നു എന്ന് തെളിയിക്കുന്നതാണ്ന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു . ഷീബ ജോർജ്ജിനെ റവന്യൂ വകുപ്പ് അഡിഷണൽ സെക്രട്ടറിയായി തലപ്പത്തു കൊണ്ടുവരുന്നതിന് പിന്നിൽ സർക്കാരിന് ഗൂഢ പദ്ധതിയുണ്ടെന്ന് കർഷക സംഘടയായ അതിജീവന പോരാട്ട വേദി ആരോപിച്ചു .