കോതമംഗലത്ത്ഡെന്റൽ കോളേജ്ജ് വിദ്യര്ത്ഥിനി മാനസയെ കൊല്ലാൻ ഉപയോഗച്ച് തോക്ക് രാഖിലി ന് നൽകി ബിഹാർ സ്വദേശി പിടിയിൽ

0

കൊച്ചി: കോതമംഗലത്ത് മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ബിഹാറില്‍ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പോലീസിന്റേയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇയാളുടെ അറസ്റ്റ്. ബിഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയതിനാല്‍ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും.

കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. രഖില്‍ ബിഹാറില്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ അയാളുടെ കൂട്ടാളികള്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

തോക്കിനായി നൽകിയത് 50,000 രൂപയാണ്. രാഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിനെ പട്നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ പൊലീസ് തെരയുന്നുണ്ട്.ബിഹാറിലെത്തിയ ശേഷം രഖില്‍  ടാക്‌സി ഡ്രൈവര്‍ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വില്‍പ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങള്‍ നല്‍കിയതും ടാക്‌സി ഡ്രൈവറാണ്

You might also like

-