കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജി20 രാജ്യങ്ങളുടെ ധാരണ

വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കാന്‍ ഉത്പാദനം വര്‍ധിപ്പിക്കും

0

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഉച്ചകോടി തീരുമാനിച്ചു. വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കാന്‍ ഉത്പാദനം വര്‍ധിപ്പിക്കും. മരണങ്ങള്‍ കുറക്കാനായി അവശ്യമരുന്നുകളുടെ വിതരണം വേഗത്തിലാക്കാനും ആഹ്വാനമുണ്ടായി. വ്യാപാര വാണിജ്യ മേഖലയെ ഗുരുതരമായി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ധനസഹായത്തിന് അംഗരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും.അഞ്ചു ലക്ഷം ജനങ്ങളെ ബാധിക്കുകയും 21,000 ലധികം മനുഷ്യ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം മുഖ്യ അജണ്ടയായി പരിഗണിക്കണമെന്നും ജി 20 രാഷ്ട്ര നേതാക്കളെ അഭിസംബോധന ചെയ്ത രാജാവ് പറഞ്ഞു. വികസ്വര രാജ്യങ്ങളെ സഹായിക്കണം. വൈറസിനെതിരായ വാക്‌സിൻ കണ്ടെത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഇതിന് ധനസഹായം നൽകണമെന്നും അംഗ രാജ്യങ്ങളോട് രാജാവ് പറഞ്ഞു

ചരക്കു നീക്കത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ വ്യോമ നാവിക മേഖലയിലെ തടസ്സങ്ങള്‍ നീക്കും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ഏപ്രില്‍ മാസത്തില്‍ അംഗ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വീണ്ടും യോഗം ചേരും. പ്രശ്നം തുടരുകയാണെങ്കില്‍ ഒന്നിച്ച് നേരിടാന്‍ കര്‍മ പദ്ധതി തയ്യാറാക്കുകയും ചെയ്യും. ഇതിന് ലോകാരോഗ്യ സംഘടന സഹായിക്കും. സാമ്പത്തികകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് കടബാധ്യതയിലേക്ക് നീങ്ങുന്ന രാജ്യങ്ങളെ സഹായിക്കാനും പദ്ധതിയുണ്ടാക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡണ്ടും ഉള്‍പ്പെടെ വിവിധ അംഗരാഷ്ട്രങ്ങളിലെയും ഇതര രാജ്യങ്ങളിലേയും നേതാക്കളും ഉച്ചകോടിയില്‍ ഓണ്‍ലൈന്‍ വഴി സംബന്ധിച്ചു.

You might also like

-