കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി
ഇന്ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് പേരില്‍ ഒരാള്‍ ബോളിവുഡ് ഗായിക കനിക കപൂറാണ്. ഇവര്‍ കഴിഞ്ഞ ദിവസം നേതാക്കള്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു.
ന്യൂസ് ഡെസ്ക്: രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി. തെലുങ്കാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്നും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരന്‍ മരിച്ചത് കൊവിഡ് ബാധിച്ചല്ലെന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് പേരില്‍ ഒരാള്‍ ബോളിവുഡ് ഗായിക കനിക കപൂറാണ്. ഇവര്‍ കഴിഞ്ഞ ദിവസം നേതാക്കള്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഇതോടെ ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി, ജയ് പ്രതാപ് സിംഗ്, നേതാക്കളായ വസുന്ദരരാജ, ഭൂപീന്ദ്ര ഹൂഡ തുടങ്ങിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. 1000 പേരെ നിരീക്ഷിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ കൂടി സൈന്യം സജ്ജമാക്കി.മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 53 ആയി. സാമ്പത്തി പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കര്‍മ സമിതി വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി