പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക കേരളത്തിൽ എല്‍ഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാകും: കോടിയേരി
കള്ള പ്രചാരണങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലം.
കണ്ണൂർ :കോവിഡ് കാലത്ത് പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക’; കോടിയേരി
തെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ക്കുള്ള അംഗീകാരമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . കള്ള പ്രചാരണങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലം.
എല്‍ഡിഎഫിന് അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ പ്രകടിതമായ രൂപമാണ് വോട്ടിംഗില്‍ പ്രതിഫലിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമപരമായ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വോട്ടിംഗിന് മുന്‍പ് ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
കേരളത്തിലെ എല്‍ഡിഎഫിനെ ഇല്ലാതാക്കാം എന്ന കോര്‍പറേറ്റ് പദ്ധതിക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി കൊടുക്കും. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. 600 രൂപയായിരുന്ന പെന്‍ഷന്‍ 1400 രൂപയായി വാങ്ങുന്ന സാധാരണക്കാരന്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യില്ല.
മറ്റിടങ്ങളില്‍ കാലു മാറ്റിയും മറ്റുമാണ് സര്‍ക്കാരുകളെ ബി ജെ പി അട്ടിമറിക്കാന്‍ ശ്രമിച്ചതെങ്കില്‍ കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളും നടത്തിയാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കിയത്. എന്നാല്‍ ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ കേരളം കൂട്ടുനില്‍ക്കില്ലെന്ന് ഈ തെരഞ്ഞടുപ്പ് തെളിയിക്കും.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉണ്ടാകുക. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് അഖിലേന്ത്യാ നേതൃത്വം അംഗീകരിക്കുമോ. വികസനമൊന്നും ചര്‍ച്ചയാക്കാതെ വ്യക്തിപരമായ അധിക്ഷേപമെന്ന രാഷട്രീയ പാപ്പരത്തത്തിലേക്കാണ് യു ഡി എഫ് വീണതെന്നും കോടിയേരി പറഞ്ഞു.