കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനാണ് പകരം ചുമതലയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയി
തിരുവനന്തപുരം : തുടർ ചികിത്സക്കായി അവധിയിൽ പ്രവേശിച്ചുവെന്നാണ് സി.പി.എം വിശദീകരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനാണ് പകരം ചുമതലയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.നേരത്തെ ചികിത്സാര്‍ത്ഥം നേരത്തെ അമേരിക്കയിലേക്ക് പോയ സമയത്ത് അടക്കം പാര്‍ട്ടിയുടെ ചുമതല കോടിയേരിബാലകൃഷ്ണൻ ആര്‍ക്കും കൈമാറിയിരുന്നില്ല. ചികിത്സ ആവശ്യത്തിനാണ് അവധിയിൽ പോകുന്നത് എന്നിരിക്കെയാണ് . ചുമതലകൈൽ നിന്നും ഒഴുവാകുന്നത്.
തുടര്‍ ചികിത്സയ്ക്കായാണ് പാര്‍ട്ടി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയത്. നേരത്തെ കാന്‍സര്‍ രോഗബാധിതനായി നേരത്തെ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോടിയേരി ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു.ചികിത്സയ്ക്കായി പോകേണ്ടതിനാല്‍ അവധി അനുവദിക്കണമെന്ന് കോടിയേരി നേരത്തെ ആവശ്യപ്പെട്ടിരുന്നു ഇത് പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നല്‍കിയത്.