കൊടകര കുഴൽപ്പണ കേസ്സ് ,വെട്ടിൽ വീണ് ബി ജെ പി സംസ്ഥാ നേതൃത്വം
നേതാക്കളെ പോലീസ് ഓരോ ദിവസ്സവും ചെയ്തുകഴിയുമ്പോഴും കുഴൽ പണകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്
തിരുവനന്തപുരം: തെരെഞ്ഞടുപ്പുമായി ബന്ധപെട്ടു ബി.ജെ.പി. സംസ്ഥാനത്തേക്ക് ഒഴുക്കിയ കുഴൽ പണത്തിന്റെ കണക്കുകൾ ഓരോദിവസ്സമാവും വെളിയിൽ വന്നു തുടങ്ങിയതോടെ പാര്‍ട്ടിക്കുള്ളിലെ പുകച്ചില്‍ പൊട്ടിത്തെറിയായി പുറത്തേക്ക് വന്നുകൊണ്ടിരിക്കയാണ് കുഴൽ പണവുമായി ബന്ധപെട്ടു വിമര്‍ശനം പരസ്യമായി ഉന്നയിച്ച സംസ്ഥാന നേതാവിന്റെ പ്രാഥമിക അംഗത്വംപോലും സസ്‌പെന്‍ഡ് ചെയ്തു . മുന്ന് കോടിയുടെ കുഴൽ പണമാണ് എത്തിയതുമായി ബന്ധപെട്ടു വിവാദമാണ് പുകയുന്നതെങ്കിലും തെരെഞ്ഞെടുപ്പ് വേളയിൽ 650 കോടിയോളം കേരളത്തിൽ എത്തിയതായാണ് പ്രതിപക്ഷകക്ഷികൾ ബിജെപി ക്ക് നേരെ ആരോപണ ഉന്നയിക്കുന്നത് .
കുഴൽപ്പണ ഇടപാട് മായി ബന്ധപ്പെട്ട ബി ജെ പി ക്കുള്ളിലെ തർക്കവും അഭിപ്രായ ഭിന്നതയും പോലീസ് മുതിര്‍ന്ന നേതാക്കളെ ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിക്കുകയും. മാധ്യമങ്ങളിൽ വാർത്ത നിറയുകയും ചെയ്തതോടെ പ്രശനം കൂടുതൽ സംഘീർണ്ണമാകുകയായിരുന്നു സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ തൃത്തല്ലൂരില്‍ ബി ജെ പി ക്കാർ തമ്മിൽ ഏറ്റുമുട്ടുകയും കത്തിക്കുത്തുണ്ടാവുകയും ചെയ്തതോടെ പാര്‍ട്ടിനേതൃത്വം മുൻപെങ്ങുമില്ലത്തവിധം പ്രതിരോധത്തലായിരിക്കുകയാണ് .നേതാക്കളെ പോലീസ് ഓരോ ദിവസ്സവും ചെയ്തുകഴിയുമ്പോഴും കുഴൽ പണകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്
ഓരോദിവസവും ചോദ്യംചെയ്യലില്‍ പുതിയ വിവരങ്ങളാണ് മൊഴിയായി വരുന്നതെന്ന് പോലീസ് പറയുന്നു. ഇതില്‍ സംസ്ഥാന നേതൃത്വത്തിലും ആര്‍.എസ്.എസിലും ഉയര്‍ന്നിട്ടുള്ള അസ്വസ്ഥത ചെറുതല്ല. ഇതിനിടെയാണ് തൃത്തല്ലൂരില്‍ കുത്തുകേസുണ്ടായതും പിന്നാലെ പരിഹാസ രൂപേണയുള്ള വിമര്‍ശനവുമായി ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതും.പോസ്റ്റിട്ടതിനു പിന്നാലെ മോര്‍ച്ചാ നേതാവിന്റെ സ്ഥാനവും അംഗത്വവും തെറിപ്പിച്ചാണ് നേതൃത്വം വിമര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വിമര്‍ശനങ്ങളെ മുളയിലേനുള്ളുകയെന്നതാണ് പാര്‍ട്ടിയുടെ സമീപനം. കള്ളക്കടത്തില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നവര്‍ സ്വന്തം പാര്‍ട്ടിയിലേക്കും നോക്കണമെന്ന് ഋഷി പല്‍പ്പു ഓര്‍മിപ്പിക്കുന്നുണ്ട്.
കുഴല്‍പ്പണക്കേസില്‍ ചിലനേതാക്കളെങ്കിലും സംശയത്തിന്റെ നിഴലിലായി എന്നത് പാര്‍ട്ടി തിരിച്ചറിഞ്ഞു പാർശപരം പഴിചാരൽ പരസ്യമായി വേണ്ടെന്ന് സംസ്ഥാന ഘടകം നേതാക്കൾക്ക് നിർദേശനല്കിയതായാണ് വിവരം .ഇതിനിടെ സി കെ ജംഉം എൻ ഡി യിൽ എത്താൻ പത്തു ലക്ഷം കൈപറ്റി എന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ആരോപണവും അവർ പുറത്തു വിട്ട ടെലി ഫോൺ റിക്കോർഡും പാർട്ടിയെയും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെയും വെട്ടിലാക്കിയിരിക്കുകയാണ്