കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടം; കാണാതായ ഒമ്പതുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
കൊച്ചി; മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാവികസേന ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഓഗസ്റ്റ് 7ന് പുലര്‍ച്ചെയാണ് മുനമ്പത്തു നിന്നു പോയ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചത്. ബോട്ടില്‍ ആകെ പതിനാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്നുപേരാണ് മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഓഷ്യാനോ എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്. ഇന്ത്യന്‍ ചരക്കുകപ്പലായ ‘എം.വി ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണു നിഗമനം.
തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. ബോട്ടിലിടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് രക്ഷപ്പെട്ട എഡ്വിന്‍ പറഞ്ഞിരുന്നു. താനാണ് ബോട്ട് ഓടിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഉറങ്ങുകയായിരുന്നെന്നും എഡ്വിന്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. പലര്‍ക്കും രക്ഷപ്പെടാന്‍ കഴിയാത്തത് ഇതിനാലാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഇന്നലെ ഓഷ്യാനോ ബോട്ടിന്റെ ഭാഗങ്ങള്‍ നാവികസേന കണ്ടെടുത്തിരുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ നടത്തിയ
തിരച്ചിനിടയില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലെത്തിയാണ് വീണ്ടെടുത്തത്.
അതേസമയം, മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ തീരദേശ പൊലീസ് കേസെടുത്തു. അപകടരമായ വിധത്തില്‍ ബോട്ടിലിടിച്ചു പരുക്കേല്‍പിച്ചതിനും മരണത്തിനിടയാക്കിയതിനും മത്സ്യത്തൊഴിലാളികളെ കാണാതായതിനുമടക്കമാണു കേസെടുത്തിരിക്കുന്നത്. പഴക്കം അധികമില്ലാതത് ബോട്ടാണ് തകര്‍ന്നത്. ഒരുകോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.