മാജിക് ബജറ്റാല്ല പ്രായോഗിക ബജറ്റായിരിക്കും കെഎൻ ബാലഗോപാൽ
സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.
തിരുവനന്തപുരം |രണ്ടാം പിണറായി സർക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ല. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.
ക്ഷേമ പെൻഷൻ വർധിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടക്കം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങൾക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ നീതിയും പ്രായോഗിക സാമ്പത്തിക നയങ്ങളും സമന്വയിപ്പിച്ച് വോട്ടർമാരുടെ വിശ്വാസം നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദേശത്തേക്ക് ആളുകള്‍ പോകുമ്പോള്‍ നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പ്രയോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.