ജില്ലാ പ്രസിഡണ്ട് സ്ഥാനം നൽകാം പകരം മാണിക്കാർ മത്സരിച്ച സീറ്റ് വിട്ടു നൽകണം

പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കം ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല.

0

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കം തുടരുന്നതിനിടെ ജില്ലാപ്രസിഡന്റ് സ്ഥാനം വിട്ടുനല്കുന്നതിന് . ജോസ് കെ മാണി പുതിയ ഉപാധികൾ മുന്നോട്ടു വച്ചു . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മത്സരിച്ച മുഴുവൻ സീറ്റ് വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. നാളെ തീരുമാനം അറിയിക്കാമെന്ന് ജോസഫ് വിഭാഗവും അറിയിച്ചു. നാളെ ജോസഫ് വിഭാഗം യോഗം ചേരും.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പി.ജെ. ജോസഫ് ജോസ് കെ മാണിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിയ ജോസ് കെ മാണി പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും രാജിവെക്കില്ലെന്ന നിലാപാടില്‍ ജോസ് കെ മാണി വിഭാഗം ഉറച്ചുനിന്നു. പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കം ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല.
മുന്നണി നേതാക്കൾ ഇടപെട്ടിട്ടും ജോസ് കെ മാണി വഴങ്ങാത്തത് കെ എം മാണി യുടെ അടവു നയം മുന്നണിക്ക് പുറത്തുനിന്നുള്ള ഉപാധികൾ വച്ചുള്ള സഹകരണത്തിലേക്ക് യു ഡി എഫ് മുന്നണി ബന്ധം മാറ്റാനാണ് ജോസ് വിഭാഗം ആലോചിക്കുന്നത് .തത്കാലം മുന്നണി തീരുമാനത്തിന് വഴങ്ങേണ്ടന്നാണ് ജോസ് വിഭാഗത്തിന്റ തീരുമാനം

ചിന്നകനാലുകാർ നിക്കണോ? അതോ പോണോ ?

You might also like

-