കെ എം ഷാജിക്കെതിരെയുള്ള ഫ് ഐ ആർ പുറത്ത് 25 ലക്ഷം നേരിട്ട് ഷാജി വാങ്ങി;
2017ല്‍ സിപിഎം നേതാവും, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവന്‍ പത്മനാഭന്റെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലസ്ടു അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അഴിക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം തള്ളിയാണ് തിരക്കിട്ട് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് എഫ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തലശേരി വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതൃത്വം.
2017ല്‍ സിപിഎം നേതാവും, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവന്‍ പത്മനാഭന്റെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണം വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടിനോട് യോജിച്ചുകൊണ്ടാണ് കേസെടുക്കാന്‍ അനുമതിതേടി വിജിലന്‍സ് സര്‍ക്കാരിനെസമീപിച്ചത്. ഇപ്പോള്‍ നിയമോപദേശം തേടാതെയാണ് എഫ്ഐഅര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചതും. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തിരക്കിട്ട് വിജിലന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് എടുത്തതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കെ.എം.ഷാജിയെ വിജിലന്‍സ് സംഘം ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേസിനെ രാഷ്ട്രീയമായും, നിയമപരമായും നേരിടാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതൃത്വം. ഷാജിയെ ബലി കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ലീഗ് നേതൃത്വവും നിലപാടെടുക്കുന്നു.
കേസില്‍ കെ.എം.ഷാജി എംഎല്‍എ ഉള്‍പ്പെടെ എത്രപ്രതികളുണ്ടെന്നതിനെക്കുറിച്ച് വ്യക്തമല്ല. കോഴിക്കോട് വിജിലൻസ്റേഞ്ച് എസ്പി പി.സി സജീവനാണ് കേസിന്റെ മേൽനോട്ടച്ചുമതല. അന്വേഷണസംഘത്തെയും സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. എംഎല്‍എ പണം കൈപറ്റിയെന്ന ആരോപണം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുൻ ഉപധ്യക്ഷൻ നൗഷാദ് പൂതപ്പാറയാണ് ആദ്യം ഉയർത്തിയത്. ഇതിന്റെ ചുവടുപറ്റിയാണ് സിപിഎം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും