കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം’ കെകെ ശൈലജ

യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

0

തിരുവനന്തപുരം : കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു . വാക്‌സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കുമായിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.വാക്‌സിൻ വിതരണം ആശുപത്രികൾ വഴിയാകും നടത്തുക. ആശുപത്രികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരളത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

You might also like

-