കൊലക്ക് വാഹനങ്ങൾ വീട്ടുനൽകി ! കർഷക പ്രതിക്ഷേധത്തിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ ഇല്ലായിരുന്നു ആശിഷ് മിശ്ര

കൃത്യത്തിന് വാഹനം വിട്ടു കൊടുക്കുക മാത്രമാണ് ചെയ്‌തെന്നും സംഭവം നടന്ന ദിവസം ടിക്കുനിയയിൽ ഇല്ലായിരുന്നുവെന്നും അറിയിച്ച ആശിഷ് മിശ്ര തെളിവായി വിഡിയോയും സമർപ്പിച്ചു. ആ ദിവസം ബൻവീർപൂറിലെ തന്റെ ഗ്രാമത്തിലായിരുന്നുവെന്നും ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

0

ലക്‌നൗ :ലഖിംപൂർ ഖേരിയിൽ കർഷകപ്രതിഷേധത്തിലേക്ക് ഇടിച്ചുകയറിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. കൃത്യത്തിന് വാഹനം വിട്ടു കൊടുക്കുക മാത്രമാണ് ചെയ്‌തെന്നും സംഭവം നടന്ന ദിവസം ടിക്കുനിയയിൽ ഇല്ലായിരുന്നുവെന്നും അറിയിച്ച ആശിഷ് മിശ്ര തെളിവായി വിഡിയോയും സമർപ്പിച്ചു. ആ ദിവസം ബൻവീർപൂറിലെ തന്റെ ഗ്രാമത്തിലായിരുന്നുവെന്നും ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.അതേസമയം കുറ്റവാളികളെ രക്ഷിക്കാൻ യു പി പോലീസ് ശ്രമംനടത്തുകയാണെന്നു കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു . യു പോലീസ് അന്വേഷിച്ചത്‌ പ്രതികൾ രക്ഷപെടുമെന്നും കർഷകർ പറഞ്ഞു . പ്രതികൾ അറസ്റ്റു ചെയ്യണമെങ്കിൽ വ്യക്തമായ തെളിവുകൾ വേണമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു .

കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്. ഇന്ന് രാവിലെ മുതൽ ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഖിംപൂർ പൊലീസ് ആശിഷിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.

ലഖിംപൂർ കൊലപാതക കേസിൽ യുപി സർക്കാരിനെ ഇന്നലെ സുപ്രീംകോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതേതുടർന്ന് കൂടിയാണ് ആശി

അതേസമയം ലഖിംപൂരിലെ സംഭവത്തിൽ മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. ഉത്തർ പ്രദേശിലെ എല്ലാ ജില്ലകളിലും നഗരങ്ങളിലും യാത്ര സംഘടിപ്പിക്കും. ദസറ ദിവസത്തിൽ പ്രധാന മന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കുക, രണ്ട് ആശിഷ് മിശ്ര ടെനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം. എന്നി രണ്ട് ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകണം. അതിന് തിങ്കളാഴ്ച്ച വരെ സമയം നൽകിയിട്ടുണ്ട്.ഇതിനു ശേഷം പ്രക്ഷോപം കനപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം

ഷ് മിശ്ര ചോദ്യംചെയ്യലിന് തയാറായതെന്നാണ് സൂചന. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും. അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ വസതിയിൽ നവജ്യോത് സിങ് സിദ്ദു നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ആശിഷ് മിശ്ര ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആശിഷിനെ ഇന്ന് ചോദ്യംചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ലഖിംപൂരിലെ ഇന്റർനെറ്റ് ബന്ധം വീണ്ടും വിച്ഛേദിച്ചു.

 

You might also like

-