മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ തട്ടികൊണ്ട് പോകൽ നാടകം , പുലിവാലുപിടിച്ച് പോലീസ്
ശനിയാഴ്ച്ച ഉച്ചയോടെ രണ്ട് പുരുഷൻമാരും ഒരുയുവതിയുംകാറിൽ അടിമാലിക്ക് സാധനങ്ങൾ വാങ്ങാൻ വരികയായിരുന്നു. കല്ലാർ ഭാഗത്ത് എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന യുവതി ഇവർ എന്നെ തട്ടികൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു അലമുറയിട്ടു നിലവിളിച്ചു
അടിമാലി: മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ തട്ടികൊണ്ട് പോകൽ നാടകം . മൂന്ന് അംഗ സംഘത്തെ നാട്ടുകാർ തടഞ്ഞ് നിർത്തി പോലീസിനെ ഏൽപ്പിച്ചു. ലഹരി ഇറങ്ങിയപ്പോൾ മാപ്പ് അപേക്ഷ നൽകി സംഘം പോലീസിൽ നിന്നും തലയൂരി. അടിമാലി കല്ലാർ ഭാഗത്ത് വെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ആറ് അംഗ സംഘം.വെള്ളിയാഴ്ച മൂന്നാറിൽ എത്തി മൂന്ന് സ്ത്രീകളും, മൂന്ന് പുരുഷൻമാരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.ഇവർ കുരിശുപാറ ഭാഗത്തെ റിസോർട്ടിൽ റൂം എടുത്തു.ശനിയാഴ്ച്ച ഉച്ചയോടെ രണ്ട് പുരുഷൻമാരും ഒരുയുവതിയുംകാറിൽ അടിമാലിക്ക് സാധനങ്ങൾ വാങ്ങാൻ വരികയായിരുന്നു. കല്ലാർ ഭാഗത്ത് എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന യുവതി ഇവർ എന്നെ തട്ടികൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു അലമുറയിട്ടു നിലവിളിച്ചു . സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വർക്ക്ഷോപ്പ് നടത്തിപ്പുക്കാരും . നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. വാഹനത്തെ പിൻതുടർന്ന് സംഘത്തെ പിടികൂടി.
യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. സംഭവം അറിഞ്ഞ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഞങ്ങളുടെ കൂടെ ഉള്ളവർ കല്ലറിലെ റിസോർട്ടിൽ ഉള്ളതായി ഇവർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ പോലീസ് ഇവരേയും കൂട്ടി കുരിശുപാറയ്ക്ക് പുറപ്പെട്ടു. ഇതിനിടെ യുവതിയുടെ ലഹരി വിട്ടു. ഞങ്ങൾ സുഹൃത്തുക്കളാണെന്നും, ഞങ്ങളെ വിട്ടയ്ക്കണം എന്നും പറഞ്ഞ് യുവതി പോലീസിനോട് തട്ടി കയറി തെറിവിളിച്ചു . കഞ്ചാവ് ലഹരിയിൽ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. പോലീസ് റിസോർട്ടിൽ എത്തി സംഭവം അന്വേഷിച്ച് സത്യമാണെന്ന് കണ്ടെത്തി താക്കീത് നൽകി സംഘത്തെ വിട്ടയ്ക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു അറ് അംഗ സംഘം. മൂന്നാർ സന്ദർശനത്തിന് എത്തുന്നവർക്ക് മദ്യവും മയക്കുമരുന്നും എത്തിക്കാൻ വലിയ സംഘം മൂന്നാർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.ഏലത്തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ മയക്ക് മരുന്ന് കേന്ദ്രങ്ങളാണെന്ന ആരോപണവും നിലവിലുണ്ട് .