കസാഖ്‍സ്ഥാനിലെ എണ്ണഖനിയിൽ തദ്ദേശീയരു വിദേശതൊഴിലകളും തമ്മിൽ സംഘര്‍ഷം 150-ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി?

അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് മലയാളി യുവാവ് വെളിപ്പെടുത്തിയത്.

0

 

ഡൽഹി : കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് തദ്ദേശീയരും വിദേശീയരും തമ്മിൽ സംഘർഷം സംഘർഷത്തിൽ പെട്ട 150 ലേറെ ഇന്ത്യക്കാർ കുടുങ്ങിയിരിക്കുകയാണ്  ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയിട്ടുള്ളത് വിദേശിയരായ തൊഴിലകൾ പുറത്തു പോകാനാവാതെ പ്രദേശത്തുള്ളവർ സംഘ ചെന്ന് കല്ലെറിയുന്നതായും റിപ്പോർട്ടുണ്ട്

ഇതിനിടെ തദ്ദേശീയര്‍ വിദേശ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് മലയാളി യുവാവ് വെളിപ്പെടുത്തിയത്. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ നിര്‍വ്വാഹമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ അല്ലാതെ അവിടെ നിന്ന് പുറത്ത് വരാന്‍ വേറെ വഴിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു .

അതേസമയം സഹായം അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികൾ സമീപിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല. എന്നാല്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും രണ്ട് ഇന്ത്യക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റെന്നും വി മുരളീധരന്‍ പറഞ്ഞു. ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത്. കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വി മുരളീധരൻ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും അറിയിച്ചു.

അതേസമയം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

.

You might also like

-