സംസ്ഥാനത്ത് മെയ് 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ

മിനി ലോക്ക് ഡൗൺ ഏർപെടുത്തിയിട്ടും സ്ഥിഗതികൾ നിയന്ത്രവിധേയമാക്കാത്ത സാചര്യത്തിലാണ് സമ്പുർണമായി അടച്ചിടാൻ അസർക്കാർ തിരുമാനിച്ചിട്ടുള്ളത് .

0

തിരുവനന്തപുരം : കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സര്ക്കാര് തീരുമാനിച്ചു മെയ് 8 മെയ് 16 വരെയാണ് സമ്പുർണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത് . മിനി ലോക്ക് ഡൗൺ ഏർപെടുത്തിയിട്ടും സ്ഥിഗതികൾ നിയന്ത്രവിധേയമാക്കാത്ത സാചര്യത്തിലാണ് സമ്പുർണമായി അടച്ചിടാൻ അസർക്കാർ തിരുമാനിച്ചിട്ടുള്ളത് .

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളിൽ ഐസിയും കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.

You might also like

-