സംസ്ഥാനം പണമടക്കണം പ്രളയബാധിത മേഖലകളില്‍ കേന്ദ്രം അനുവദിച്ച അരി സൗജന്യമല്ല, കേന്ദ്ര ഭക്ഷ്യമന്ത്രി യുടെ പ്രസ്താവന വ്യാജം

പ്രളയബാധിത മേഖലയിൽ വിതരണം ച്യ്ത അരിക്ക് 223 കോടി രൂപയാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്

0

ഡൽഹി :സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേകമായി 89,540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സൗജന്യമായി നല്‍കുമെന്ന് ഉത്തരവിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തയ്യാറായിട്ടില്ല പ്രളയബാധിത മേഖലയിൽ വിതരണം ച്യ്ത അരിക്ക് 223 കോടി രൂപയാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന വിവാദമായി മാറിയതോടെ അരി സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞിരുന്നു. അതേസമയം, അതിനു വേണ്ട ഉത്തരവ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭക്ഷ്യമന്ത്രിയും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

60,455 മെട്രിക്ക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

You might also like

-