മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണി ,ജാമ്യമില്ലാ വകുപ്പ് പ്രകാരം ,ഇ.ഡിക്കെതിരെ കേരള പോലീസ് കേസെടുത്തു
ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്‌ഐആറാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി ( ഇ.ഡി) നെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരെ കുടുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ ഗുഡാലോചന നടത്തി അധികാര ദുർവിനിയോഗം തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് കേരളാ പോലീസ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുള്ളത് . പ്രതികൾ സംഘം ചേർന്ന് ഗുഡാലോചന നടത്തി മുഖ്യമന്ത്രിക്കെതിരേ കള്ള മൊഴി കൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്‌ഐആറാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വഷണം നടത്താമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുസംബന്ധിച്ച തുടരന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റുഭാഗത്തുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴിനല്‍കാന്‍ സ്വപ്്ന സുരേഷിനെ നിര്‍ബന്ധിച്ചു എന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേര് കേസിലേക്ക് വലിച്ചിഴക്കാന്‍ ഇഡി ഗൂഢാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഡോളര്‍കടത്ത് മുഖ്യമന്ത്രികൂടി പ്രേരിപ്പിച്ചിട്ടാണെന്ന് സ്വപ്്നാസുരേഷ് മൊഴിനല്‍കിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ കസ്റ്റംസ് കോടതിയില്‍ സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു.
തുടര്‍ന്നാണ് സ്വപ്നയുടേതായി ജയിലില്‍ നിന്ന് പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വിപുലപ്പെടുത്തുകയും ഇഡിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. ഇഡി ഉദ്യോഗസ്ഥ സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിക്കെതിരെ പറയിച്ചതെന്ന് സുരക്ഷാ ഡ്യൂട്ടിയിലുള്ള രണ്ട് വനിതാ പൊലീസുദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിന് ഇഡിക്കെതിരെ കേസെടുക്കാവുന്നതാണെന്ന് ഡയറക്ടര്‍ജനറല്‍ ഒാഫ് പ്രസിക്യൂഷന്‍ നിയമോപദേശവും നല്‍കി.