സ്ത്രീകൾക്ക് ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്.ഭീക്ഷണി പെടുത്തി പണം തട്ടിയെടുക്കുന്ന ഗൂഢ സംഘം സൂക്ഷിക്കുക !
പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺകോളുകൾ എടുക്കുന്ന പ്രവണത പൂർണമായും ഒഴിവാക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി അതാണെന്നും പൊലീസ് നിർദേശിച്ചു
തിരുവനന്തപുരം | സ്ത്രീകൾക്ക് ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. വിദേശത്ത് നിന്ന് സ്ത്രീകളെ വാട്സ്ആപ്പിൽ വിളിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചുവെന്നും ഭീക്ഷണി പെടുത്തി പണം തട്ടിയെടുക്കക്കുന്ന ഗൂഢ സംഘം പ്രവർത്തിക്കുന്നതായി കേരളം പോലീസ് . നിങ്ങൾ അശ്ളീലചിത്രങ്ങൾ കാണുന്നതായി പൊലീസിന് വിവരം ലഭിച്ചുവെന്നും .നിങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകളിൽ നിന്നും പണം തട്ടുന്നത്. സൈബർ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വ്യാജകോളുകളിൽ വിശ്വസിച്ച നിരവധി സ്ത്രീകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായി പൊലീസ് അറിയിച്ചു.
പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺകോളുകൾ എടുക്കുന്ന പ്രവണത പൂർണമായും ഒഴിവാക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി അതാണെന്നും പൊലീസ് നിർദേശിച്ചു. ‘അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിക്കും’ എന്ന് പറയും. ഇതിൽ ഭയപ്പെട്ട സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസിൽ നിന്ന് ഒഴിവാക്കി തരണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്നും പൊലീസ് അറിയിച്ചു.എല്ലാതരത്തിലുള്ള തട്ടിപ്പുകളിൽ നിന്നും പരമാവധി ജാഗ്രത പാലിക്കണം. സംശയാസ്പദമായ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്നും നിർദേശം നൽകി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുണ്ടായൽ ഉടനെ തന്നെ 1930 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണം. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗത്തിൽ റിപ്പോർട്ട് ചെയ്താൽ സൈബർ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് പണം തിരിച്ച് ലഭിക്കാൻ സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.