ക്രമവൽക്കരണത്തിന്റെ പേരിൽ പണക്കൊള്ള മഹത്തരമോ? സർവ്വസ്വതന്ത്രമായിരുന്ന ഭൂമിക്കുമേലുള്ള കർഷകന്റെ അവകാശം കവരുന്നത് തെരെഞ്ഞെടുപ്പ് വാഗ്ദാനമോ .. ?

പുതിയ ചട്ട പ്രകാരം പട്ടയഭൂമിലെ നിയമ ലംഘനം നീക്കംചെയ്യുകയോ ക്രമവൽക്കരിക്കുകയോ ചെയ്യുന്നില്ല , പകരം പട്ടയ ഭൂമിയിൽ നിർമ്മിച്ചിട്ടുള്ള വാണിജ്യ നിർമ്മാണങ്ങൾ പണം വാങ്ങി ക്രമീകരിക്കുക മാത്രമാണ് ചട്ടനിർമ്മാണത്തിലൂടെ സംജാതമാകുക . ലാൻഡ് അസൈമെന്റ് (എൽ എ) പട്ടയങ്ങളിൽ 1964 ൽ ഏർപ്പെടുത്തിയ പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്കുള്ള വിലക്ക് തുടരുക തന്നെ ചെയ്യും.

ഭൂപതിവ് ചട്ടം? ആറര പതിറ്റാണ്ടായി പട്ടയ ഉടമകൾക്ക് പട്ടയ ഭൂമിയിലുണ്ടായിരുന്ന സ്വതന്ത്രാവകാശം കവർന്നെടുക്കും , വരാനിരിക്കുന്നത് അഴിമതിയും പണക്കൊള്ളയും

തിരുവനന്തപുരം | ആറര പതിറ്റാണ്ടായി പട്ടയ ഭൂമിക്കുമേൽ പട്ടയ ഉടമക്കുണ്ടായിരുന്ന അവകാശങ്ങളും അധികാരങ്ങളും കവർന്നെടുക്കുന്നതാണ് പുതിയ ഭൂപതിവ് ചട്ടം. 1964 ലെ ഭൂ പതിവ് ചട്ടത്തിൽ പതിച്ചു നൽകുന്ന ഭൂമി കൃഷിക്കും ഗ്രഹനിർമ്മാണത്തിന് എന്ന് വ്യവസ്ഥചെയ്തിരിന്നു .1960 ലെ ഭൂ പതിവ് നിയമത്തിൽ ഇല്ലാതിരുന്ന നിബന്ധന 1964 ൽ ചട്ടത്തിൽ ഉൾപ്പെടുത്തിയ പ്രാകൃത നടപടിയാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.1964 ൽ ചട്ടത്തിലെ പിഴവ് ഇപ്പോൾ പണപ്പിരിവിലേക്കും പട്ടയ ഉടമകളെ കൊള്ളയടിക്കുന്ന സ്ഥിതിയിലേക്കും ഇടതുസർക്കാർ എത്തിച്ചിരിക്കുകയാണ് . യഥാർത്ഥത്തിൽ 1964 ലെ ചട്ടത്തിലെ പിഴവ് യാതൊരു നിയമ പരിഷ്കാരത്തിന്റെയും ആവശ്യമില്ലാതെ ഭൂമി കൃഷിക്കും ഗ്രഹനിർമ്മാണത്തിനു “മാറ്റ് ഇതര” ആവശ്യങ്ങൾക്കും എന്ന് കൂടി ചട്ടത്തിൽ ചേർത്ത് ചട്ടം ഭേദഗതി ചെയ്‌താൽ അവസാനിക്കുന്ന പ്രശ്‌നം . നിയമം തന്നെ ഭേതഗതിചെയ്ത് പൗരന്റെ ഭരഘടനപരമായ അവകാശങ്ങൾ കവർന്നിരിക്കുകയാണ് ഇടതു സർക്കാർ . ഒപ്പം പണകൊള്ളയുംസർക്കാർ ലക്ഷ്യമിടുന്നു.

പുതിയ ചട്ട പ്രകാരം പട്ടയഭൂമിലെ നിയമ ലംഘനം നീക്കംചെയ്യുകയോ ക്രമവൽക്കരിക്കുകയോ ചെയ്യുന്നില്ല , പകരം പട്ടയ ഭൂമിയിൽ നിർമ്മിച്ചിട്ടുള്ള വാണിജ്യ നിർമ്മാണങ്ങൾ പണം വാങ്ങി ക്രമീകരിക്കുക മാത്രമാണ് ചട്ടനിർമ്മാണത്തിലൂടെ സംജാതമാകുക . ലാൻഡ് അസൈമെന്റ് (എൽ എ) പട്ടയങ്ങളിൽ 1964 ൽ ഏർപ്പെടുത്തിയ പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്കുള്ള വിലക്ക് തുടരുക തന്നെ ചെയ്യും.അതായത് ലാൻഡ് അസൈമെന്റ് (എൽ എ) പട്ടയങ്ങളിൽ ഇനിയുള്ള നിർമ്മാണങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് പുതിയ ചട്ടം വരുന്നതോടെ സംജാതമാകും .
പുതിയചട്ടം സംസ്ഥാനത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും .എല്ലാവിധ നിർമ്മങ്ങൾക്ക് അനുവാദം ഉള്ള ഭൂമി കൈവശം വച്ചിട്ടുള്ളപൗരന്മാരും . ഭൂമിയിൽ വീടും കൃഷിയും ചെയ്യാൻ മാത്രം അവകാശമുള്ള പൗരന്മാരും എന്ന രീതിയിൽ വലിയ വിവേചനം ഉണ്ടാകും . ചൂരുക്കത്തിൽ എൽ എ പട്ടയങ്ങൾ കൈവശം വച്ചിട്ടുള്ളവർ സംസ്ഥാനത്തെ രണ്ടാം തരം പൗരന്മാരും കുറ്റവാളികളുമായി ചിത്രീകരിക്കപ്പെടും ,ഭൂമിക്ക് മേൽ നിയന്ത്രണം തുടരുന്നതിനാൽ എൽ എ പട്ടയ ഭൂമിയുടെ വില കുത്തനെ ഇടിയുന്ന സ്ഥിതിയും നിലവില വരും .1964 ലെ ചട്ടം കേരളം മുഴുവൻ ബാധകമായിരുന്നുവെങ്കിലും ഒരിടത്തും നാളിതുവരെ നിർമ്മാണ വിലക്ക് ഇല്ലായിരുന്നു .ഭൂ ഉടമകൾ ഈ ഭൂമിയിൽ യദേഷ്ടം വാണിജ്യ നിർമ്മാണങ്ങൾ നടത്തുകയും സർവ്വസ്വാത്രമായി ഉപയോഗിക്കാനും കഴിഞ്ഞിരുന്നു . 2019ൽ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഇടതുസർക്കാർ 268/2019 നമ്പർ റവന്യു ഉത്തരവിലൂടെ എൽ എ പട്ടയങ്ങളിലെ വാണിജ്യനിർമ്മിതികൾ പട്ടയം റദ്ദ് ചെയ്ത് ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിറക്കി . ഇതിനെതിരെ ഉയർന്ന് വന്ന ബഹുജനപ്രക്ഷോപത്തെ തുടർന്ന് ചട്ടം ഭേദഗതിചെയ്ത പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യപിച്ച ഗവർമെന്റ് ഭൂപ്രശ്ങ്ങൾ പരിഹരിക്കാതെ അനന്തമായി നീട്ടി കൊണ്ട് പോയശേഷം , ഒടുവിൽ ചട്ടം ഭേദഗതിക്ക് പകരം ജനങ്ങളെ കൊള്ളയടിക്കാനും ഭൂമിക്ക് മേലുള്ള ഉടമകളുടെ അവകാശം കവർന്നെടുക്കാനും ലക്ഷ്യമിട്ട് 1960 ലെ നിയമം ഭേദഗതി ചെയ്യുകയാണുണ്ടായത്.
.
നാളിതുവരെ എൽ എ പട്ടയങ്ങളിലെ വാണിജ്യ നിർമ്മിതികൾക്ക് മറ്റ് ഭൂകൾക്ക് മേൽ ചുമത്തുന്ന അതേ സ്റ്റാമ്പ് ഡ്യുട്ടിയും,നികുതിയും നൽകി അനുമതി വാങ്ങിയുമാണ് നിർമ്മിച്ചിട്ടുള്ളത് .ഈ നിർമ്മാണങ്ങൾ ചട്ടങ്ങൾ പാലിച്ചും മാറ്റി ഇതര ഫീസുകൾ ഒടുക്കി കാലാകാലം നിശ്ചയിക്കപ്പെടുന്ന ടാക്സുകൾ നൽകിയും വന്നിരുന്നു ,ഈ വാണിജ്യ നിർമ്മിതികളാണ് ചട്ടവിരുദ്ധമെന്ന് കണ്ട് ഉടമകൾക്ക് മേൽ കുറ്റം ചുമത്തി വൻ തുക പിഴ ഈടാക്കി കെട്ടിടങ്ങൾ ക്രവത്ക്കരിക്കാൻ സർക്കാർ സർക്കാർ നീക്കം നടത്തുന്നത് .സർക്ക നടത്തുന്ന ഭരണഘടനാ വിരുദ്ധമായ നടപടി മഹത്തരം എന്നാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അവകാശപ്പെടുന്നത് , ആറര പതിറ്റാണ്ടായി നിലനിന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു എന്നും സർക്കാർ ഈ നിയ വിരുദ്ധതയെ വിശേഷിപ്പിക്കുന്നു . ഭൂ ഉടമകളുടെ അവകാശം കവർന്നെടുക്കുന്ന ചട്ടംനിർമ്മാണത്തിലൂടെ ഭരണഘടനാ ലംഘനം നടത്തിയിട്ട് ഈ നടപടി സർക്കാരിന്റെ വലിയ ഔദാര്യമാണെന്നാണ് വിശേഷിപ്പിചിരിക്കുന്നത് . പട്ടയഭൂമിയിൽ നിലനിന്നിരുന്ന പട്ടയ ഉടമകളുടെ സമ്പൂർണ്ണ അവകാശം 2019 ൽ നിഷേധിച്ചത് പുതിയ ചട്ട നിർമ്മാണത്തിലൂടെ പരിഹരിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ നിർമ്മാണ നിരോധനമടക്കം നിലവിലുള്ള സാഹചര്യം നില നിൽക്കും .

മലയോരമേഖലയിലെ സാധാരണക്കാരും കർഷകരും ഉൾപ്പെടുന്ന ഭൂ ഉടമകളിൽ നിന്നും ചട്ട ലംഘനത്തിന്റെ പേരിൽ പണക്കൊള്ള നടത്തുകയും ഭൂമി കാർബൺ ഫണ്ട് കൈപ്പറ്റാനുള്ള സർക്കാർ നിക്ഷേപമായി പരിവർത്തനം നടത്തുകയുമാണ് ചട്ട നിർമ്മാണത്തിലൂടെ സർക്കാർ ഒളിച്ചുകടത്തിയിട്ടുള്ളത് . മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞതുപോലെയാണ് ചട്ടമെങ്കിൽ കേരളത്തിലെ ഭൂ പ്രശ്ങ്ങൾ കൂടുതൽ ഇനിയും സങ്കീർണമാക്കുകയും ക്രമ വൽക്കരണത്തിന്റെ പേരിൽ വലിയ പണകൊള്ളക്കും അഴിമതിക്കും ഉദ്യോഗസ്ഥ വാഴ്ചക്കും കേരളം ഇനി സാക്ഷ്യം വഹിക്കേണ്ടിവരും .

You might also like

-