വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. സെറ്റ് തകര്‍ത്തത് അംഗീകരിക്കില്ല .

വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. സെറ്റ് തകര്‍ത്തത് അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

0

തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അടുത്തിടെ സിനിമാ മേഖലകളില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത് കാണാം. സിനിമാശാലകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതും ചിത്രീകരണം തടയുന്നതും അടുത്തകാലത്ത് ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങളാണ്. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. സെറ്റ് തകര്‍ത്തത് അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാലടിയില്‍ ടോവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റാണ് ബജ്രംഗദള്‍ അക്രമികള്‍ പൊളിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു തകര്‍ക്കല്‍. സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കല്‍ നടന്നത്. എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു.ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സോഫിയ പോളാണ്. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് സോഫിയ പ്രതികരിച്ചു.

You might also like

-