ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കി
ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കുന്നതിലെ പ്രതിസന്ധി കേരളം വ്യക്തമാക്കിയാൻ കേസിൽ കക്ഷിചേരുന്നത് .സുപ്രീകോടതി വിധി സംസ്ഥാനത്തെ 24 പ്രത്യക സംരക്ഷണ കേന്ദ്രങ്ങളിലെ ജനവാസ മേഖലകളിലെ ജനങ്ങള്‍ക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും ബഫര്‍ സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണെന്നും കേരളം സുപ്രീം കോടതിയില്‍ നൽകിയ അപേക്ഷയില്‍ പറയുന്നു.
തിരുവനന്തപുരം∙| ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കി. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കുന്നതിലെ പ്രതിസന്ധി കേരളം വ്യക്തമാക്കിയാൻ കേസിൽ കക്ഷിചേരുന്നത് .സുപ്രീകോടതി വിധി സംസ്ഥാനത്തെ 24 പ്രത്യക സംരക്ഷണ കേന്ദ്രങ്ങളിലെ ജനവാസ മേഖലകളിലെ ജനങ്ങള്‍ക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും ബഫര്‍ സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണെന്നും കേരളം സുപ്രീം കോടതിയില്‍ നൽകിയ അപേക്ഷയില്‍ പറയുന്നു. 11നാണു കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്
ഇതിനിടെ ബഫര്‍സോണില്‍ ഇളവു ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരുന്നതിനാണ് തീരുമാനം. സുപ്രീംകോടതി വിധിയിലൂടെ വന്നുചേര്‍ന്ന നിയമപ്രശ്നം പരിഹരിക്കുന്നതിന് നിയമപരമായ വഴികള്‍ കൂടി തേടുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്ന പഴുതടച്ച തുടര്‍പ്രവര്‍ത്തങ്ങള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്