പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരണം ആരംഭിച്ചു.

കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരപ്പിച്ചുകൊണ്ടു പറഞ്ഞു

0

തോമസ് ഐസകിന്റെ പതിനൊന്നാമത്തെയും. പിണറായി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരപ്പിച്ചുകൊണ്ടു പറഞ്ഞു. പൗരത്വനിയമവും പൗര റജിസ്റ്ററും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതം. ഈ ഭീഷണി വകവച്ചുകൊടുക്കാനാവില്ല. യുവതലമുറയുടെ പ്രതിഷേധത്തിനാണ് പ്രതീക്ഷ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിൽ നിലവിലുള്ളതെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന തീരുമാനങ്ങൾ

100 രൂപ വർധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ 1300 രൂപയായി ഉയർന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12,024 കോടിയാക്കി ഉയർത്തി. ലൈഫ്​ മിഷൻ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങൾ നിർമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.മുൻ സർക്കാറിന്‍റെ ധന പ്രതിസന്ധി നാലു വർഷം കൊണ്ട് സർക്കാർ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകൾക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയർത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയർത്തി. നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി.

കിഫ്ബി വഴി 20,000 കോടി ഈ വർഷം ചെലവഴിക്കും. കിഫ്ബി വഴിയുള്ള 4500 കോടിയുടെ പ്രവർത്തനം പൂർത്തിയാക്കി. 675 പദ്ധതികളിലായ 38,028 കോടിയുടെ അനുമതി നൽകി കഴിഞ്ഞു. വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തു നല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്ക് വേണ്ടി ആരംഭിക്കും. 500 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിക്കും. ടെക്നോ പാർക്കുകൾ നിർമിക്കുന്നതിന് സ്വകാര്യ കമ്പനികളെ കൂടി പ്രോത്സാഹിപ്പിക്കും. തെരുവു ബൾബുകൾ എൽ.ഇ.ഡിയായി മാറ്റും.

2020-21ലെ പുതിയ തൊഴിൽദാതക്കൾക്ക്​ ഒരു മാസത്തെ പി.എഫ്​ തുക സബ്​സിഡി നൽകും. 2020 നവംബർ മുതൽ സി.എഫ്​.എൽ, ഫിലമെന്‍റ്​ ബൾബുകളുടെ വിൽപന നവംബർ മുതൽ നിരോധിക്കും. കേരളാ ഫിനാൻസ് കോർപറേഷന് (കെ.എഫ്​.സി) 10 കോടി അനുവദിച്ചു. 89,000 പേർക്ക് തൊഴിൽ ലഭ്യമാക്കും. സ്റ്റാർട്ടപ്പുകൾക്ക് കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററൽ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകും. സ്റ്റാർട്ടപ്പുകൾക്ക് ആസ്തി സെക്യൂരിറ്റിയില്ലാതെ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

You might also like

-