സ്ഥിതിആശങ്കജനകം കോവിഡ് ഇന്ന്416 പേർക്ക് കോവിഡ് സ്ഥികരിച്ചു

തിരുവനതപുരം പൂന്തുറയിലെ രോഗവ്യാപനം ചെന്നൈക്കും മുംബൈക്കും സമമെന്നു ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി . 112 പേര്‍ രോഗമുക്തി നേടി.

0

തിരുവനതപുരം :സംസ്ഥാനത്ത് ഇതുവരെ സ്ഥികരിച്ചത്തിൽ ഏറ്റവും ഉയര്ന്ന കോവിഡ് നിറക്കാൻ എന്ന് രേഖപ്പെടുത്തിയത് 416 പേർക്ക് കോവിഡ് സ്ഥികരിച്ചു അപകടകരമായ സാഹചര്യവുമാണ് സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു തിരുവനതപുരം പൂന്തുറയിലെ രോഗവ്യാപനം ചെന്നൈക്കും മുംബൈക്കും സമമെന്നു ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി . 112 പേര്‍ രോഗമുക്തി നേടി. 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. . 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിച്ചവരുടെ കണക്ക്.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

.24 മണിക്കൂറിനിടെ 11,693 സാമ്പിളുകള്‍ പരിശോധിച്ചു. നിരീക്ഷണത്തിലുള്ളത്. 1,84,112 പേരാണ്. 3517 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 472 പേരെയാണ്. ആകെ 2,26,868 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചു. 4522 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 70,112 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 66132 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193 ആയതായും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-