കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് പി ജെ ജോസഫ് ,മലയോരകര്ഷകരുടെ പ്രശ്ങ്ങളിൽ പരിഹാരമില്ലങ്കിൽ കേരളാകോൺഗ്രസ് മാണിയെ പിന്തുണക്കാനാകില്ലന്ന് സഭ നേതൃത്വം
കേരളാകോൺഗ്രസ്സിനെ പിന്തുണക്കുന്ന കത്തോലിക്കാ സഭ മലയോര കർഷകരുടെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിൽ കേരളാകോൺഗ്രസ് മാണി യുടെ നിലപാടിൽ ശ്കതമായ ഭാക്ഷയിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്
തൃശ്ശൂര്‍| കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
അതേസമയം കേരള കോൺഗ്രസ് മാണി എൽ ഡി എഫ് ൽ തുടരുന്നതിനോട് ഭൂരിഭാഗം നേതാക്കൾക്കും വിയോജിപ്പുണ്ട് ,കേരളാകോൺഗ്രസ് എം നെ എക്കാലത്തും പിന്തുണക്കുന്ന കത്തോലിക്ക സഭ സർക്കാർ വിരുദ്ധ നിലപാട് ശ്കതമാക്കിയതോടെയാണ് കേരളാകോൺഗ്രസ് നേതാക്കൾ കാലിൽ പലരും ഇടതു ബാന്ധവം അവസാനിപ്പിക്കണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ളത്.
കേരളാകോൺഗ്രസ്സിനെ പിന്തുണക്കുന്ന കത്തോലിക്കാ സഭ മലയോര കർഷകരുടെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിൽ കേരളാകോൺഗ്രസ് മാണി യുടെ നിലപാടിൽ ശ്കതമായ ഭാക്ഷയിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട് , സംസ്ഥാനത്തെ മലയോരമേഖലയിലെ പട്ടയം നല്കുന്നതുൾപ്പെടെയുള്ള ഭൂ പ്രശ്ങ്ങൾ പരിഹരിക്കുന്നതിൽ പരിഹരിക്കാൻ നടപടിസ്വീകരിക്കയുമില്ലന്നുമാത്രമല്ല മലയോരമേഖലയിലെ പ്രശ്ങ്ങങ്ങൾ ഇടതുസർക്കാർ കൂടുതൽ വഷളാക്കിയത് ഇടതുസർക്കാരാണെന്ന ആരോപണവും സഭക്ക് ഉണ്ട് . 1964 ലെ ഭൂ പതിവ് ചട്ടം പരിഷകരിക്കുന്നതിന് നിയമം നിർമ്മിച്ചു കർഷകരിൽ നിന്നും പണം പിരിക്കാനുള്ള നീക്കത്തിനെതിരെ മാണികോൺഗ്രസ്സ് യാതൊരു നിലപാട് സ്വീകരിച്ചില്ലന്നും സഭക്ക് ഉണ്ട് . ഭൂ വിഷയങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്ന ഇരട്ടത്താപ്പിനെതിരെയും സഭ അമർഷം രേഖപെടുത്തിയിട്ടുണ്ട് .കർഷകരോട് സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പാർട്ടിക്കയറാമാണ് ജോസ് കെ മാണിയെ തന്നെ സഭ നേതൃത്വം വിയോജിപ്പ് അറിയിച്ചിട്ടുണ്ട് . നിലപാട് തിരുത്തിയില്ലെങ്കിൽ മാണികോൺഗ്രസിനെ പിന്തുണക്കാനാകില്ലന്നാണ് സഭ വൃത്തങ്ങൾ നൽകുന്ന സൂചന .
എന്നാല്‍ ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്നാണ് കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനെത്തിയപ്പോള്‍ ജോസ് കെ മാണി പ്രതികരിച്ചത്.