കെട്ടിട ഉടമയുടമയുടെ വായ്പ കുടിശികക്ക് വാടകക്കാരനേ ജപ്തിചെയ്ത് കേരളാ ബാങ്ക് ,കീരത നടപടി ജപ്തി പാടില്ലെന്ന് ഹൈക്കോടതി വിധി നിലനിൽക്കെ

ജപ്തിപാടില്ലന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് കേരളബാങ്കിന്റെ ക്രൂരനടപടി .അടിമാലി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ദേശീപാത 85 ന് സമീപം പ്രവർത്തിക്കുന്ന അക്ബർ ബനാന മർച്ചന്റ് എന്ന സ്ഥാപന മാണ് ഇന്ന് ഉച്ചയോടെ കേരള ബാങ്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പൂട്ടി സീൽ ചെയ്തത് .

അടിമാലി | കെട്ടിട ഉടമയുടമയുടെ വായ്പ കുടിശികക്ക് വാടകക്കാരനെ
ജപ്തിചെയ്തു കേരളം ബാങ്ക് . ജപ്തിപാടില്ലന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് കേരളബാങ്കിന്റെ ക്രൂരനടപടി .അടിമാലി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ദേശീപാത 85 ന് സമീപം പ്രവർത്തിക്കുന്ന അക്ബർ ബനാന മർച്ചന്റ് എന്ന സ്ഥാപന മാണ് ഇന്ന് ഉച്ചയോടെ കേരള ബാങ്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പൂട്ടി സീൽ ചെയ്തത് .ജപ്തി നടപടിയിൽ മനംനൊന്ത വ്യാപാരി കടക്കുള്ളിൽ കുഴഞ്ഞുവീണു . പരിക്കേറ്റ വ്യാപാരിയെ പോലീസ് തൂക്കിയെടുത്തു പോലീസ് വാഹനത്തിൽ ആക്കിയ ശേഷമാണ് വ്യാപാരസ്ഥാപനം ബലമായി അടച്ചു പൂട്ടിയത്.

അക്ബർ ബനാന വ്യാപാരിക്ക് കേരള ബാങ്കുമായി യാതൊരു ഇടപാടുകളുളോ വായ്പ്പയോ എല്ലാ . മാർക്കറ്റിംഗ് സൊസൈറ്റിയിൽ നിന്നാണ് കടമുറി വാടകക്കെടുത്തു എന്നതാണ് ഇയാളുടെ മേൽ ആരോപിക്കപ്പെടുന്നകുറ്റം . മാർക്കറ്റിംഗ് സൊസൈറ്റി കേരള ബാങ്കിനു അടക്കാനുള്ള കുടിശിഖ ഈടാക്കാൻ കെട്ടിടം ജപ്‌തി ചെയ്യാമെങ്കിലും വാടകക്കാരന് മുന്നറിയിപ്പ് നല്കാൻ കൂട്ടാക്കാതെയാണ്. കേരളബാങ്കിന്റെ നടപടി

മാർക്കറ്റിംഗ് സൊസൈറ്റിക്ക് മേലുള്ള കേരളാ ബാങ്കിന്റെ
ജപതി നടപടി ഹൈക്കോടതി 28-05-2025 വരെ സ്റ്റേ ചെയ്തട്ടുണ്ട്
ഹൈക്കോടതി വിധി നിലനിൽക്കെയാണ് .കേരളബാങ്കിന്റെ കിരാതമായ നടപടി .വാഴക്കുലകൾ അടക്കം നിരവധി പഴവർഗ്ഗങ്ങളുടെ മൊത്തവ്യാപാരമാണ് കെട്ടിടത്തിൽ നടന്നുവന്നിരുന്നത് , പഴവർഗ്ഗങ്ങൾ ഒന്നും എടുത്തുമാറ്റുവാനുള്ള സാവകാശം നൽകാതെയാണ് കേരളബാങ്ക് കെട്ടിടം അടച്ചുപൂട്ടി സീൽ ചെയ്തത് ഏകദേശം
20 ലക്ഷം രൂപയുടെ വാഴക്കുലകളും മറ്റും കട മുറിയിൽ സൂക്ഷിച്ചിരിന്നു,തിങ്കളാഴ്ചയാണ് വിഷുവും തുടർന്നുള്ള അവധി ദിവസങ്ങളുംകണ്ടു സമാഹരിച്ച പഴവർഗ്ഗങ്ങളാണ് കടയിൽ ഉണ്ടായിരുന്നത് .
അതേസമയം കേരളബാങ്കിന്റെ കീരത നടപടിക്കെതിരെ കടയുടമ കോടതിയെ സമിച്ചു. കേസ് അടിയന്തിരമായി കേട്ട ഹൈകോടതി . കടയിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ വസ്തുക്കളും മാറ്റുവാൻ അടച്ചുപൂട്ടിയ കട തുറന്നു നല്കാൻ ഹൈക്കോടതി ഉത്തരവിട്ടു .കേരളബാങ്കിനെതിരായ കോടതി അലക്ഷ്യ നടപടിയിൽ കേസ് പിന്നീട് പരിഗണിക്കുമോൾ വാദം കേൾക്കുമെന്ന് കോടതി വാക്കാൽ ഉറപ്പുനൽകി
ഇതിനിടെ ക്രൂരമായ ജപ്തി നടപി വഴി വ്യാപാരിക്കുണ്ടായ നഷ്ടം
കേരളബാങ്ക് നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു മേലിൽ ഇത്തരം ജനവിരുദ്ധ നടപടി ഉണ്ടാകാൻ പാടില്ലന്നും .വട്ടിപലിശക്കാർ പോലുംചെയ്യാൻ മടിക്കുന്ന ക്രൂരതയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരള ബാങ്ക് ചെയ്തതെന്നും കേരളബാങ്കിന്റെ നടപടിക്കെതിരെ വ്യാപാരി സമൂഹം ശക്തമായി പ്രതിഷേധിക്കുന്നതായും . ഭാവിയിൽ കേരളബാങ്കുമായുള്ള വ്യാപാരികളുടെ ബന്ധം തുടരണോ എന്നും വ്യാപാരികളുടെ കേരള ബാങ്കിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കുന്നതടക്കാം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നു . വ്യാപാരിവ്യവസായി ഏകോപന സമിതി അടിമാലി യുണിറ്റ് പ്രസിഡണ്ട് പി എം ബേബിയും ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ ആർ വിനോദ് . ജില്ലാ കമ്മിറ്റിയംഗം ഡയസ് ജോസ്, ജനറൽ സെക്രട്ടറി മാത്യു എന്നിവർ പറഞ്ഞു . കേരളബാങ്കിന്റെ കീരത ജപ്തി നടപടിയിൽ പ്രതിക്ഷേധിച്ച് കേരള ബാങ്ക് അടിമാലി ശാഖയിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി .

You might also like

-