കുര്‍ബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അന്‍പതില്‍ താഴെയാക്കി കെസിബിസി സര്‍ക്കുലര്‍
കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി കെസിബിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി
കൊച്ചി: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി കെസിബിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി .കുര്‍ബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അന്‍പതില്‍ താഴെയായി ക്രമീകരിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കൊറോണ രോഗലക്ഷണങ്ങളുള്ള വിശ്വാസികള്‍ കുര്‍ബാനക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രായമായവരും കുട്ടികളും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ പങ്കെടുക്കുന്നതാണ് നല്ലത്.ദേവാലയങ്ങളില്‍ കുര്‍ബാന അര്‍പ്പണം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നിയാല്‍ രൂപത അധ്യക്ഷന്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശിക്കുന്നു .
ഈ മാസം 27 ന് എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനം ആചരിക്കുമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട് .