ഹിസ്ബുൽ അടക്കമുള്ള ഭീകര സംഘടനകൾക്ക്   ആയുധമെത്തിച്ചിരുന്ന  ബിജെപി നേതാവ്  എൻ ഐ എ പിടിയിൽ 

2011-ൽ താരിഖ് അഹ്മദ് മിർ ഷോപ്പിയാൻ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ വാചി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു

0

ഡൽഹി :ഭീകരാരുമായുള്ള  ബന്ധത്തിന്റെ പേരിൽ   എൻ ഐ എ  അറസ്റ്റു ചെയ്ത ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗ് പിടിയിലായ തീവ്രവാദ കേസിൽ കൂട്ടാളിയും  ബി.ജെ.പിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ താരിഖ് അഹ്മദ് മിർ (36) ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ ‘സർപഞ്ച്’ ആയിരുന്ന താരിഖ് അഹ്മദ് മിർ (36) ആണ് ബുധനാഴ്ച പിടിയിലായത്. ദവീന്ദർ സിംഗിനൊപ്പം പിടിയിലായ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയെ ചോദ്യം ചെയ്തതിനെ തുടർന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധം ലഭ്യമാക്കാൻ താരിഖ് അഹ്മദ് ഇടപെട്ടിരുന്നുവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറയുന്നു.

2011-ൽ താരിഖ് അഹ്മദ് മിർ ഷോപ്പിയാൻ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ വാചി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു

തീവ്രവാദികൾക്ക് ആയുധം എത്തിച്ചുനൽകുന്ന ഇടനിലക്കാരനാണ് മിർ എന്നും ഇയാളെ കോടതിയിൽ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുണ്ടെന്നും ഒരു മുതിർന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. ദവിന്ദർ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട കേസുമായി താരിഖ് മിറിന് നേരിട്ട് ബന്ധമില്ലെങ്കിലും ഹിസ്ബുൽ അടക്കമുള്ള നിരവധി സംഘങ്ങൾക്ക് ഇയാൾ ആയുധമെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാർലമെന്റ് ആക്രമണ കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്‌സൽ ഗുരുവിനെ കേസിൽ കുരുക്കിയെന്ന് ആരോപണമുള്ള ദവീന്ദർ സിംഗ് ജനുവരിയിലാണ് തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായത്. 2018-ൽ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു

You might also like

-