കലൈഞ്ചറുടെ ഭൗതികശരീരസംസ്കരിക്കുന്നതിനെച്ചൊല്ലി വിവാദം …  കരുണാനിധിയുടെ  ഭൗതിത ശരീരം  മെറീന ബീച്ചിൽ സംസ്കരിക്കാൻ  അനുവദിക്കണമെന്ന്  മകൻ  അൻപഴകൻ .. അനുവദിച്ചില്ലങ്കിൽ കോടതിയെ സമീപിക്കും

0

  .സത്യൻ പത്തനംതിട്ട 

ചെന്നൈ :അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി  എം. കരുണാനിധിയുടെ  ഭൗതിത ശരീരം  മെറീന ബീച്ചിൽ സംസ്കരിക്കാൻ  അനുവദിക്കണമെന്നുകാട്ടി  മകൻ  അൻപഴകൻ തമിഴ്നാട്  മുഖ്യമന്ത്രി  എടപാടി പളനിസ്വാമിക്ക്  കത്തുനല്കി . കരുണാനിധിയുടെ മരണശേഷം  ഈ ആവശ്യമുന്നയിച്ച്  ഫോണിൽ അൻപഴകാൻ  മുഖ്യമന്ത്രയുമായി സംസാരിച്ചിരുന്നു   മുഖ്യമന്ത്രിയായിരുന്ന  ജയലളിതയുടെ  ഭൗതിക ശരീരം  അടക്കം ചെയ്ത ശേഷം  ഇനി ആരെയും മെറീന  ബീച്ചിൽ അടക്കം ചെയ്യില്ലെന്ന്   സർക്കാർ തീരുമാനിച്ചിരുന്നു .  ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ചെന്നൈ ഹൈക്കോടതിയുടെ പരിഗണനയിലാണ് . തമിഴ് നാട്ടിലെ എം ജി ആർ ഉൾപ്പെടെ പ്രമുഖരെ അടക്കം ചെയ്തിരിക്കുന്നത്  മെറീന ബീച്ചിലാണ്  ഇവിടെ തന്നെ  അഞ്ചുതവണ  തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന .എം കരുണാനിധിയെ  അടക്കം ചെയ്യാൻ  അനുവദിക്കണമെന്ന്  കരുണാനിധിയുടെ കുടുംബാംഗങ്ങളുടെ അവശ്യo അതേസമയം  കരുണാനിധിയുടെ സംസ്കാരംനടത്താൻ ഗാന്ധി മണ്ഡപത്തിൽ രണ്ടേക്കർ  സ്ഥലo വിട്ടു നൽകാമെന്ന്  സർക്കാർ  കരുണാനിധിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്

.എം ജി ആർ നെ അടക്കിയ സ്ഥലത്തു തന്നെ   സ്ഥലം ആവശ്യപ്പെട്ട്   ഡിഎംകെ പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുകയാണ്   ഇതേത്തുടർന്നാണ്  വീണ്ടും രേഖാമൂലം  മെറീന ബീച്ചിൽ പിതാവിന്റെ ഭൗതിക ശരീരം  അടക്കം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്  കരുണാനിധിയുടെ മകൻ അൻപഴകാൻമുഖ്യമന്ത്രി   എടപാടി പളനിസ്വാമിക്ക് കത്തുനൽകിയത്  മെറീനാബീച്ചിൽ കരുണാനിധിയുടെ ഭൗതിക ശരീരം അടക്കം ചെയ്യാൻ അനുവദിക്കണോയെന്ന്  സർക്കാർ തലത്തിൽ  തിരക്കിട്ട ചർച്ചനടന്നുവരികയാണ്  കലൈഞ്ചറുടെ ഭൗതികശരീരസംസ്കരിക്കുന്നത്തിന് മെറീന ബീച്ച് വിട്ടുനല്കണമെന്ന് അവശയപ്പെട്ടു കരുണാനിധിയുടെ കുടുംബാംഗങ്ങൾ ചെന്നൈ ഹൈ കോടതിയെ സമീപിച്ചു ഡികെഎം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാത്രി 10.30 ന് ഇതു സംബന്ധിച്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയാണ് ഡിഎംകെ അഭിഭാഷകന്‍ കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇതോടെയാണ് അസാധാരണ വാദം കേള്‍ക്കലിന് കോടതി തയാറായത്. തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കോടതി ഇന്ന് തന്നെ വിധി പറയാനാണ് സാധ്യത.

അതേസമയം  അന്തരിച്ച കരുണാനിതയുടെ   മൃതദേഹം  ഇന്ന് രാത്രി 8:30 മുതൽ ഒരുമണിവരെ അദ്ദേഹത്തിന്റെ  ഗോപാലപ്പുരത്തെ വസതിയിൽ  പൊതു ദർശനത്തിന് വക്കും  പിന്നീട്  4:30 മുതൽ 1 മണിവരെ സി ഐ ടി  നഗറിൽ വീട്ടിലും  പൊതുദർശനത്തിന് വക്കും   നാലുമണിമുതൽലാകും   രാജാജി ഹാളിൽ മൃതദേഹം പൊതുദർശനം വക്കും

You might also like

-