ക്രിമിനൽ പശ്ചാത്തലം ,ഒളിവിൽ പോകാൻ സാധ്യത ,അബ്ദുൽ നാസർ മഅദനി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക സർക്കാർ
ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നത് മഅദനിക്ക് സംസ്ഥാനം വിടാൻ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യത. കേരളത്തിൽ ആയുർവേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയിൽ എന്നും കർണാടക സർക്കാർ ആരോപിച്ചു
ബെംഗളുരു | പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക സർക്കാർ. രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനം നടത്തിയ വ്യക്തിയാണ് മദനിയെന്ന് കർണാടക സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു . മദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നുമാണ് കർണാടക സർക്കാരിന്റെ വാദം .
ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നത് മഅദനിക്ക് സംസ്ഥാനം വിടാൻ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യത. കേരളത്തിൽ ആയുർവേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയിൽ എന്നും കർണാടക സർക്കാർ പറയുന്നു . ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅ്ദനിയുടെ ഹർജി, തന്റെ ആരോഗ്യനില വഷളായെന്നും ഓർമക്കുറവും ഭാഗിക കാഴ്ച്ചക്കുറവും ഉണ്ടെന്നും മദനിയുടെ ഹരജിയിൽ പറയുന്നുണ്ട് കേരളത്തിൽ ചികിത്സ തേടി അവിടെ തങ്ങാൻ അനുവദിക്കണമെന്നുമാണ് .വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് മഅ്ദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2021ൽ, വിചാരണ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി മഅ്ദനിയുടെ സമാനമായ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.