കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടകയും തമിഴ്നാടും
കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാക്സിൻ എടുത്തവർക്ക് അതിർത്തി കടക്കാൻ നേരത്തെ നൽകിയിരുന്ന അനുമതി റദ്ദാക്കി. മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്കും ഇളവില്ല. ജില്ലാ അതിർത്തികൾക്ക് പുറമെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനാണ് ജില്ലാ ഭരണകൂടങ്ങൾക്കുള്ള നിർദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കണമെന്നും ഉത്തരവുണ്ട്.