കർണാടകയിൽ കോൺഗ്രസ്സ്   2262 വാര്‍ഡുകളില്‍ 982ല്‍ കോണ്‍ഗ്രസിന്    വിജയം 

0

ബംഗളുരു :കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ്.  2262 വാര്‍ഡുകളില്‍ 982ല്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ 946 വാര്‍ഡുകളില്‍ വിജയിച്ച ബി.ജെ.പി രണ്ടാമതെത്തി. ടൗണ്‍ പഞ്ചായത്തുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ കോര്‍പറേഷനുകളില്‍ ബി. ജെ. പി ആധിപത്യം നേ ടി തദ്ദേശ തിരഞ്ഞെടുപ്പിലും  ജെ.ഡി.എസ് കോണ്‍ഗ്രസ് പോസ്റ്റ് പോള്‍ സഖ്യം നിലനില്‍ക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും. വോട്ടെണ്ണലിനിടെ  തുമക്കൂരുവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍   കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അഞ്ജാതസംഘം ആസിഡ് ആക്രമണം നടത്തി. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഏറ്റവും വലിയ ഒറ്റക്ഷിയായെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെയപേക്ഷിച്ച് നേരിയ മുന്‍തൂക്കം നേടാന്‍ മാത്രമേ കോണ്‍ഗ്രസിനായുള്ളൂ.

തൊള്ളായിരത്തി എണ്‍പത്തിരണ്ട് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ തൊള്ളായിരത്തിനാല്‍പത്തിയാറ് വാര്‍ഡുകള്‍ നേടി ബി.ജെ.പി രണ്ടാമതെത്തി. മുന്നൂറ്റി എഴുപത്തിരണ്ട് വാര്‍ഡുകള്‍ മാത്രമാണ് ജെ.ഡി.എസിന് നേടാനായത് ത്രികോണ മത്സരം നടന്ന കോര്‍പറേഷനുകളില്‍ ഏറ്റവും വലിയ ഒറ്റക്ഷിയായെങ്കിലും, ടൗണ്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് അടിപതറി. തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് ധാരണയായതോടെ ഭരണം നേടുക എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ് സഖ്യ സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ തൃപ്തരാണെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെഡിയൂരപ്പ പ്രതികരിച്ചു.

ഇതിനിടെ തുമക്കൂരുവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍  ആഹ്ളാദപ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അഞ്ജാതസംഘം ആസിഡ് ആക്രമണം നടത്തി. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു.

You might also like

-